Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കയർ മേഖലയിൽ രണ്ടാംപിണറായി സർക്കാർ വിതരണം ചെയ്തത് 343 കോടി രൂപ: മന്ത്രി പി രാജീവ്

15 December 2023 04:15 PM

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കയർ മേഖലയിൽ ഇതുവരെ വിതരണം ചെയ്തത് 343 കോടി രൂപയാണെന്ന് വ്യവസായ വകുപ്പുമന്ത്രി പി. രാജീവ്. ചേർത്തല മണ്ഡലതല നവ കേരള സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സർക്കാർ 1112 കോടി രൂപയും വിതരണം ചെയ്തു. രണ്ടര വർഷം കൊണ്ട് 115.70 കോടിയുടെ കയർ ഭൂവസ്ത്രവും വിപണനം ചെയ്യാൻ സാധിച്ചു.


വല്ലാത്ത സാമ്പത്തിക ആക്രമണമാണ് കേരളം നേരിടുന്നത്. ഒരു വർഷം ലഭിക്കേണ്ട നികുതി ഇനത്തിൽ 57,603 കോടി രൂപ നിഷേധിച്ചു. നികുതി പിരിവ്, വരുമാനം, സമ്പദ് വ്യവസ്ഥ, വ്യവസായ രംഗം തുടങ്ങിയ സർവ്വ മേഖലയിലും വർദ്ധനവ് ഉണ്ടായിട്ടും സംസ്ഥാനത്തിന് രണ്ടറ്റവും കൂട്ടിമുട്ടാൻ സാധിക്കുന്നില്ല. ഈ സാമ്പത്തികം കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ സമീപനത്തിന്റെ ഭാഗമാണ്. യുജിസി 750 കോടി, നഗരവികസനം 200 കോടി, ഗ്രാമ വികസനം 1250 കോടി, നെല്ല് സംഭരണം 290 കോടി, അടിസ്ഥാന വികസനം 1925 കോടി ഉൾപ്പെടെ സംസ്ഥാനം ചെലവഴിച്ച 5352 കോടി ഇതുവരെയും തിരിച്ചു നൽകിയിട്ടില്ല. കേരളത്തിനേക്കാൾ ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങൾക്ക് പോലും ഉയർന്ന തുക കേന്ദ്രസർക്കാർ തിരിച്ചു നൽകുന്നുണ്ട്. കേന്ദ്രം നൽകേണ്ട തുക സംസ്ഥാനത്തിന് ലഭിച്ചിരുന്നെങ്കിൽ ഇതിനോടകം എല്ലാവർക്കും ലൈഫ് ഭവനങ്ങൾ നൽകുമായിരുന്നെന്നും മന്ത്രി പറഞ്ഞു.


ദേശീയപാത വികസനത്തിനായി ഇതിനോടകം 5760 കോടി രൂപ ഭൂമി ഏറ്റെടുക്കാനായി ചെലവഴിച്ചു. 2025 നവംബർ ഒന്നിന് ഇന്ത്യയിൽ അതി ദരിദ്രയില്ലാത്ത സംസ്ഥാനമായി കേരളം മാറും. കേരള സർവകലാശാലയിൽ മാത്രം 48 രാജ്യങ്ങളിൽ നിന്നായി 1600 വിദേശ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഭരണതുടർച്ചയുള്ള സർക്കാർ എന്ന പ്രത്യേകത ഈ സർക്കാരിനുണ്ട്. ജനങ്ങൾ എല്ലാ കാര്യങ്ങളും മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് നിലപാട് സ്വീകരിക്കുന്നത്.


രാഷ്ട്രീയ അനുഭവങ്ങൾ രൂപം കൊള്ളുന്നത് ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ജീവിതാനുഭവങ്ങൾ മനുഷ്യരെ തിരിച്ചറിവിലേക്ക് എത്തിക്കുന്നു. ആ തിരിച്ചറിവുകളാണ് രാഷ്ട്രീയ നിലപാടായി വികസിക്കുന്നത്. ഭരണ തുടർച്ചയിലേക്ക് എത്തിയ സർക്കാർ കഴിഞ്ഞ സർക്കാരിന്റെ നയങ്ങൾ അതിവേഗം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടവേളകളില്ലാതെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുകയാണ്. ലോകത്തൊരിടത്തും ഇങ്ങനെയൊന്നു സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration