Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2022ന് അപേക്ഷ ക്ഷണിച്ചു

25 November 2023 05:00 PM

സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി വാർത്താ റിപ്പോർട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റർ, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട് എന്നിവയ്ക്കുമാണ് അവാർഡുകൾ നൽകുന്നത്. സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പർശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളിൽ അനുകരണീയ മാതൃകകൾ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോർട്ടുകൾക്കാണ് സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിങ് അവാർഡ് നൽകുന്നത്.


വികസനോൻമുഖ റിപ്പോർട്ടിങ്, ജനറൽ റിപ്പോർട്ടിങ്, കാർട്ടൂൺ അവാർഡുകൾക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിങ്ങിനു പുറമേ മൂന്നു പകർപ്പുകൾ കൂടി അയയ്ക്കണം.  വാർത്താ ചിത്രത്തിന്റെ നാല് വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയയ്ക്കേണ്ടതാണ്.


ടിവി വാർത്താ റിപ്പോർട്ടിൽ മലയാളം ടിവി ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളാണ് സമർപ്പിക്കേണ്ടത്. ഒരു വാർത്ത പലഭാഗങ്ങളായി നൽകാതെ സമഗ്രസ്വഭാവത്തോടെ ഒരു വാർത്താ റിപ്പോർട്ടായാണ് സമർപ്പിക്കേണ്ടത്. ടിവി അവാർഡുകളിലെ എൻട്രികൾ ഡിവിഡിയിലോ (മൂന്നു കോപ്പി), പെൻഡ്രൈവിലോ നൽകാം. എൻട്രിയോടൊപ്പം ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ എഴുതി നൽകണം.


പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനൽ എന്നിവയുടെ പേര്, തിയതി, മാധ്യമപ്രവർത്തകന്റെ കളർ ഫോട്ടോ, മേൽവിലാസം, ഫോൺനമ്പർ എന്നിവ അടങ്ങിയ ബയോഡാറ്റ എൻട്രിയോടൊപ്പം മറ്റൊരു പേജിൽ ചേർത്തിരിക്കണം.  ഒരു വിഭാഗത്തിലേക്ക് ഒരു എൻട്രി മാത്രമായിരിക്കും പരിഗണിക്കുന്നത്. ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എൻട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത്  മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എൻട്രി അപേക്ഷകൻ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം.


എൻട്രികൾ 2023 ഡിസംബർ 20ന് വൈകിട്ട് അഞ്ചു മണിക്കകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡ് സംബന്ധിച്ച മാർഗരേഖ www.prd.kerala.gov.in ൽ പരിശോധിക്കാവുന്നതാണ്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration