കെ.എ.എസ് ഓറിയന്റേഷൻ പ്രോഗ്രാം
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് തയാറെടുക്കുന്നവർക്കായി കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30ന് രാവിലെ 10ന് കെ.എ.എസിന് എങ്ങനെ തയാറെടുക്കാം എന്ന വിഷയത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. ഉദ്യോഗാർഥികൾക്ക് കെ.എ.എസ് ഉദ്യോഗസ്ഥരുമായി സംവദിക്കാനും അവസരമുണ്ട്. ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ 25ന് മുമ്പ് https://bit.ly/32ueigbMCC എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തന സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടണം.
അപേക്ഷ നൽകാം
കോഴിക്കോട് ഗവൺമെന്റ് ലോ കോളജിലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിന് സ്ട്രേ വേക്കൻസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ നിന്ന് 17ന് ഉച്ചയ്ക്ക് 2 മണി വരെ അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ അസൽ രേഖകൾ ഹാജരാക്കി അന്നേ ദിവസം വൈകിട്ട് 3 ന് മുമ്പ് അഡ്മിഷൻ നേടണം.
പി.എൻ.എക്സ്. 5482/2023
പി.എൻ.എക്സ്. 5483/2023
പ്രവേശന തീയതി നീട്ടി
സ്കോൾ-കേരള മുഖേന സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും നാഷണൽ ഹെൽത്ത് മിഷന്റേയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 30 വരെയും 100 രൂപ പിഴയോടെ ഡിസംബർ 8 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾ www.scolekerala.org യിൽ ലഭിക്കും. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ടു ദിവസത്തിനകം സംസ്ഥാന/ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കണം.