Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

നവവൈജ്ഞാനിക സമൂഹസൃഷ്ടിക്ക് സാങ്കേതിക വിദ്യാലയങ്ങൾ വഴിയൊരുക്കും : മന്ത്രി

14 November 2023 08:05 AM

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകർക്ക് ക്വർട്ടേഴ്‌സ് സൗകര്യം




കേരളത്തെ നവവൈജ്ഞാനികസമൂഹമാക്കി മാറ്റുന്നതിൽ സാങ്കേതിക വിദ്യാലയങ്ങൾക്ക് വലിയപങ്കുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇത്തരം വിദ്യഭ്യാസസ്ഥാപനങ്ങളാണ് വൈജ്ഞാനികസമൂഹസൃഷ്ടിക്ക് വഴിയൊരുക്കുന്നത്. ഇടുക്കി സർക്കാർ എൻജിനീയറിങ് കോളേജിലെ സ്റ്റാഫ്‌ ക്വർട്ടേഴ്‌സുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


എല്ലാ മേഖലകളിലും ജനോപകാരപ്രദമായ സാങ്കേതിക വൈജ്ഞാനിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് സന്നദ്ധരരായിരിക്കണമെന്ന് മന്ത്രി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. പുതിയ കാലഘട്ടത്തിൽ സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ വളരെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. അതുകൊണ്ടുതന്നെ അവർക്കായി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്.


5 മുതൽ 25 ലക്ഷം രൂപ വരെ സർക്കാർ ധനസഹായം നൽകുന്ന യുവ ഇന്നവേറ്റീവ് പ്രോഗ്രാം എല്ലാ സാങ്കേതിക വിദ്യാലയങ്ങളും നടപ്പിലാക്കണം. ഇടുക്കി സർക്കാർ എഞ്ചിനീയനിംഗ് കോളേജിനെ സമ്പൂർണ റെസിഡൻഷ്യൽ കോളേജാക്കി മറ്റുമെന്നും മന്ത്രി അറിയിച്ചു.


കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ലയുടെ അഭിമാനങ്ങളിൽ ഒന്നാണ് സർക്കാർ എഞ്ചിനീയറിംഗ് കോളേജ് എന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിക്കാർക്ക് മികവുറ്റ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുക സർക്കാർ ലക്ഷ്യമാണ്. ഇതിനായുള്ള ശ്രമങ്ങൾ ഇനിയും തുടരും . കോളേജിലെ പെണ്കുട്ടികൾക്കായുള്ള ഹോസ്റ്റൽ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും ആൺകുട്ടികൾക്കുള്ള ഹോസ്റ്റൽ നിർമ്മാണ നടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.


അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായിട്ടാണ് സർക്കാർ എൻജിനിയറിങ് കോളേജിലെ പ്രൊഫസർമാർക്കും അസോസിയേറ്റ് പ്രൊഫസർമാർക്കും വേണ്ടി 11.74 കോടി രൂപ മുതൽമുടക്കി കോളേജ് പരിസരത്ത് 3 നിലകളിലായി 12 അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന 2 കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്. പരിപാടിയിൽ 2022-23 വർഷം സർവകലാശാല റാങ്കുകൾ ഉൾപ്പെടെ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ മന്ത്രി അനുമോദിച്ചു.


ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹിറ്റാച്ച് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ് കല്ലറക്കൽ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ്, ടെക്നിക്കൽ എജ്യുക്കേഷൻ ഡയറക്ടർ രാജശ്രീ എം എസ്, എൻജിനീയർ കോളേജ് പ്രിൻസിപ്പാൾ ഡോ.സുരേഷ് കെ, കോളേജ് പിടിഎ വൈസ് പ്രസിഡന്റ് ജോ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.\"\"


\"\"


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration