Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കരുതലിന്റെ കാവലാളായി ‘ഷെൽട്ടർ ഹോം’

06 November 2023 12:00 PM

ആശ്വാസമേകിയത് 21 സ്ത്രീകൾക്കും ആറ് കുട്ടികൾക്കും




ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കി തിരൂരിലെ ഷെൽട്ടർ ഹോം. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതയിടം ഒരുക്കുകയാണ് ഷെൽട്ടർ ഹോമുകളുടെ ലക്ഷ്യം. 2014 ലാണ് മലപ്പുറത്ത് ഷെൽട്ടർ ഹോം പ്രവർത്തനമാരംഭിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാലത്ത് ഷെൽട്ടർ ഹോമിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. 2022 ഡിസംബർ പത്തിന് ജില്ലയുടെ ഷെൽട്ടർ ഹോം തിരൂരിൽ പുനരാരംഭിച്ചു.


12 ഗാർഹിക പീഡന പരാതികളും ഏഴ് കുടുംബ പ്രശ്നപരാതികളും ഒമ്പത് അഭയം ആവശ്യപ്പെട്ടുള്ള പരാതികളും 11 കൗൺസലിങ് കേസുകളുമാണ് ഇതുവരെ ഷെൽട്ടർ ഹോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 18ഓളം പരാതികൾ തീർപ്പാക്കുകയും ഒരു പരാതി ലീഗൽ കൗൺസിലർക്ക് റഫർ ചെയ്യുകയും ചെയ്തു. അല്ലാത്തവ കൗൺസലിങ്, മീഡിയേഷൻ തുടങ്ങിയ നടപടി ക്രമങ്ങളിലാണ്. ഷെൽട്ടർ ഹോം പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികയാൻ പോകുന്ന ഈ അവസരത്തിൽ മൊത്തം 21 സ്ത്രീകൾക്കും ആറ് കുട്ടികൾക്കുമാണ് ഹോമിൽ അഭയം നൽകിയത്. നിലവിൽ 11 അന്തേവാസികളാണ് ഷെൽട്ടർ ഹോമിലുള്ളത്.


അമ്മയോടൊപ്പം എത്തുന്ന കുട്ടികൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതിയോടു കൂടിയാണ് അഭയം നൽകുന്നുണ്ട്. ഗാർഹിക പീഡനത്തിനിരയായ സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിക്കുന്നത്. അമ്മമാരോടൊപ്പം 12 വയസ് വരെയുള്ള ആൺകുട്ടികൾക്കും ഷെൽട്ടർ ഹോമിൽ താമസിക്കാം. ഒരേ സമയം 30 പേർക്കുവരെ അഭയം നൽകുവാനുള്ള സൗകര്യം ഷെൽട്ടർ ഹോമിൽ ലഭ്യമാണ്. അഭയം ആവശ്യപ്പെട്ട് ഷെൽട്ടർ ഹോമിൽ എത്തുന്നവർക്ക് രണ്ട് വർഷം വരെയാണ് അഭയം നൽകുന്നത്.


ഗാർഹിക അതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005ന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന തലത്തിൽ സന്നദ്ധ സംഘടനകൾ വഴി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഷെൽട്ടർ ഹോം. പദ്ധതിയിലുടെ സൗജന്യ ഭക്ഷണം, വസ്ത്രം, വൈദ്യ സഹായം, വൊക്കേഷണൽ ട്രെയിനിങ്, കൗൺസിലിങ്, കുട്ടികൾക്കുള്ള വിദ്യാഭ്യാസം, കുടുംബത്തിലേക്ക് കൂട്ടിയോജിപ്പിക്കുവാനുള്ള നടപടികൾ, സർവീസ് പ്രൊവൈഡിങ് സെന്റർ വഴിയും വനിതാ സംരക്ഷണ ഓഫീസർ വഴിയുമുള്ള നിയമ സഹായങ്ങൾ ഷെൽട്ടർ ഹോമിൽ നിന്നും ലഭിക്കും. ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, പോലീസ്, മറ്റ് സർക്കാർ വകുപ്പുകൾ, സാമൂഹിക പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് പദ്ധതിയുടെ കീഴിൽ വരുന്ന ഗുണഭോക്താക്കളെ ഹോമിലേക്ക് റഫർ ചെയ്യാവുന്നതാണ്. കൂടാതെ ഗാർഹിക പീഡനത്തിനിരയായി സ്വമേധയാൽ ഷെൽട്ടർ ഹോമിലെത്തുന്നവർക്കും ഹോമിൽ പ്രവേശനം നൽകുന്നതാണ്. ഹോമിന്റെ പ്രവർത്തനത്തിനായി ഹോം മാനേജർ, കൗൺസിലർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, പ്യൂൺ, വാച്ച് വുമൺ, കുക്ക് എന്നീ വനിതാ ജീവനക്കാരുടെ സേവനവും ലഭ്യമാണ്. ഷെർട്ടർ ഹോം ഫോൺ:8606791532


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration