Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

35 തദ്ദേശ വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നു

19 October 2023 10:20 PM

കരട് പട്ടിക നാളെ  പ്രസിദ്ധീകരിക്കും


പാലക്കാട് ജില്ലാ പഞ്ചായത്തിലെ വാണിയംകുളം വാർഡും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും ഉൾപ്പെടെ 35 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കുന്നു. കരട് വോട്ടർ പട്ടിക ഒക്ടോബർ 20 നും അന്തിമപട്ടിക നവംബർ 14 നും പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. പട്ടികയിൽ പേര് ചേർക്കുന്നതിന് നാളെ  മുതൽ നവംബർ 4 വൈകിട്ട്  5 വരെ ഓൺലൈനായി അപേക്ഷിക്കാം.


 2023 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കുന്നതിന് അർഹതയുള്ളത്. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓൺലൈൻ അപേക്ഷകൾ നൽകാം. കമ്മീഷന്റെ www.sec.keralagov.in വെബ്സൈറ്റിലാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്. പേര് ഒഴിവാക്കുന്നതിന് ഫോം 5 ലെ ആക്ഷേപം ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ടേഷൻ ഓഫീസർക്ക് സമർപ്പിക്കണം.


2023 ൽ സംക്ഷിപ്തമായി പുതുക്കിയ വോട്ടർ പട്ടികയാണ് കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് പട്ടിക അതാത് തദ്ദേശ സ്ഥാപനങ്ങളിലും താലുക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബന്ധപ്പെട്ട ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ http://www.sec.kerala.gov.in സൈറ്റിലും ലഭ്യമാണ്.


ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾക്ക് അവയിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്ത് വാർഡുകളിലെയും മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയിൽ അതാത് വാർഡിലെയും വോട്ടർ പട്ടികയാണ് പുതുക്കുന്നത്.


അപേക്ഷയോ ആക്ഷേപമോ സംബന്ധിച്ച് ഇലക്ടറൽ രജിസ്‌ടേഷൻ ഓഫീസർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പിൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസമാണ് അപ്പീൽ കാലയളവ്.


ഉപതിരഞ്ഞെടുപ്പ് നടത്തുന്ന തദ്ദേശ വാർഡുകൾ, ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പരും പേരും ക്രമത്തിൽ: തിരുവനന്തപുരം – അരുവിക്കര ഗ്രാമപഞ്ചായത്തിലെ 9 – മണമ്പൂർ, കൊല്ലം – തഴവ ഗ്രാമപഞ്ചായത്തിലെ 18 – കടത്തൂർ കിഴക്ക്, പോരുവഴി ഗ്രാമപഞ്ചായത്തിലെ 15 -മയ്യത്തുംകര, ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ 20 – വിലങ്ങറ, കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ 08 –വായനശാല. പത്തനംതിട്ട – മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 12 – കാഞ്ഞിരവേലി, റാന്നി ഗ്രാമപഞ്ചായത്തിലെ 07 – പൂതുശ്ശേരിമല കിഴക്ക്. ആലപ്പുഴ – കായംകുളം നഗരസഭയിലെ 32 -ഫാക്ടറി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ 01 – തിരുവൻവണ്ടൂർ. കോട്ടയം – ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11 – കുറ്റിമരം പറമ്പ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 01 – ആനക്കല്ല്, 04 – കൂട്ടിക്കൽ, വെളിയന്തൂർ ഗ്രാമപഞ്ചായത്തിലെ 10 – അരീക്കര, തലനാട് ഗ്രാമപഞ്ചായത്തിലെ 04 – മേലടുക്കം. ഇടുക്കി – മൂന്നാർ ഗ്രാമപഞ്ചായത്തിലെ 1 – മൂലക്കട, 18 – നടയാർ, ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ 10 – മാവടി, കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ 07 – നെടിയകാട്. എറണാകുളം – വടവുകോട്പുത്തൻ കുരിശ് ഗ്രാമപഞ്ചായത്തിലെ 10 – വരിക്കോലി, രാമമംഗലം ഗ്രാമപഞ്ചായത്തിലെ 13 –കോരങ്കടവ്. തൃശ്ശൂർ – മാള ഗ്രാമപഞ്ചായത്തിലെ 14 – കാവനാട്. പാലക്കാട് – പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24 – വാണിയംകുളം, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 07 – പാലാട്ട് റോഡ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 06 – കണ്ണോട്, പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ 14 – തലക്കശ്ശേരി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 11 – പള്ളിപ്പാടം, വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ 06 അഞ്ചുമൂർത്തി. മലപ്പുറം – ഒഴൂർ ഗ്രാമപഞ്ചായത്തിലെ 16 – ഒഴൂർ. കോഴിക്കോട് – വാണിമേൽ ഗ്രാമപഞ്ചായത്തിലെ 14 – കോടിയൂറ, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ 16 – ചല്ലി വയൽ, മടവൂർ ഗ്രാമപഞ്ചായത്തിലെ 05 – പുല്ലാളൂർ, മാവ്യർ ഗ്രാമപഞ്ചായത്തിലെ 13 – പാറമ്മൽ. വയനാട് – മുട്ടിൽ ഗ്രാമപഞ്ചായത്തിലെ 03 – പരിയാരം. കണ്ണൂർ – പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 10 – ചൊക്ലി. കാസർഗോഡ് – പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 22 – കോട്ടക്കുന്ന്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration