Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കുടുംബശ്രീ ഓണം മേളകൾ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശക്തമായ ഇടപെടലെന്ന് തദ്ദേശസ്വയംഭരണ മന്ത്രി

22 August 2023 08:25 PM

*സംസ്ഥാനത്തൊട്ടാകെ 1085 കുടുംബശ്രീ ഓണം മേളകൾ


*സംസ്ഥാനതല മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം




ഓണക്കാലത്ത് സംസ്ഥാനത്തൊട്ടാകെ 1085 കേന്ദ്രങ്ങളിൽ ആരംഭിച്ച കുടുംബശ്രീ ഓണം പ്രദർശന വിപണന മേളകൾ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാറിന്റെ ശക്തമായ ഇടപെടലാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ സംസ്ഥാനതല ഓണം പ്രദർശന വിപണന മേളയായ ‘ഓണനിലാവി’ന്റെ’ ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ്ങ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.\"\"


1055 കേന്ദ്രങ്ങളിൽ കുടുംബശ്രീ മേളകളും 1500 കേന്ദ്രങ്ങളിൽ സപ്ലൈക്കോ മേളകളുമായി 2585 ഓണം മേളകളാണ് സംസ്ഥാനത്ത് നടക്കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്ന ഈ മേളകൾ ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. മികച്ച, ശുദ്ധമായ ഉൽപ്പന്നങ്ങൾ വിശ്വസ്ഥതയോടെ  ലഭിക്കുന്നു എന്നതാണ് മേളകളുടെ പ്രത്യേകത. സംസ്ഥാനത്ത് ഏത് മേഖലയിലും പുതിയ സംരംഭം തുടങ്ങിയാൽ കുടുംബശ്രീയുടെ സാന്നിധ്യം


ഉണ്ടായിരിക്കണമെന്ന അഭിമാനകരമായ നിലയാണ്. കൊച്ചി മെട്രോ സ്റ്റേഷനിലും കോഴിക്കോട് വിമാനത്താവളത്തിലും  കുടുംബശ്രീ ഉല്പന്നങ്ങൾ പുതുതായി എത്തി. കുടുംബശ്രീയുടെ 150 ഓളം ഉൽപ്പന്നങ്ങൾ നിലവിൽ ഓൺലൈനിൽ ലഭ്യമാണ്. അവയുടെ എണ്ണം പടിപടിയായി വർധിപ്പിക്കും.


രാജ്യത്തു ആദ്യത്തേതായ കൊച്ചി വാട്ടർ മെട്രോയിൽ കുടുംബശ്രീ വിവിധ സേവനങ്ങൾ ഏറ്റെടുത്തു നടത്തുന്നു. ഇപ്പോൾ പാലക്കാട് ഐ.ഐ.ടിയും  കുടുംബശ്രീയുടെ സേവനം ആവശ്യപ്പെട്ടിരിക്കുകയാണ്, മന്ത്രി പറഞ്ഞു. കേരളത്തിന്റെ മുഖശ്രീയായി മാറിയ കുടുംബശ്രീ ഇപ്പോൾ ഭാഗ്യശ്രീ കൂടിയായി മാറി. കുടുംബശ്രീക്ക് കീഴിലെ ഹരിത കർമ്മസേനയുടെ പരപ്പനങ്ങാടിയിലെ വനിതകളാണ് 10 കോടി രൂപയുടെ മൺസൂൺ ബമ്പർ നേടിയത്.


ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഇല്ലാത്ത ഒരു പരിപാടിയെക്കുറിച്ച് കേരളത്തിൽ ആരും ചിന്തിക്കാത്ത അവസ്ഥയാണെന്ന് മന്ത്രി പ്രശംസിച്ചു. ഇക്കുറി ഓണം മേളകളിലൂടെ 25 കോടി രൂപയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഓണത്തിന് 19 കോടി ആയിരുന്നു  സമാഹരിച്ചത്.  തിരുവനന്തപുരത്തെ പ്രദർശന വിപണന മേളയിൽ 50 സ്റ്റാളുകൾ ആണുള്ളത്. ആഗസ്റ്റ് 28 വരെയുള്ള മേളയിൽ ദിവസവും വൈകീട്ട് കലാ-സാംസ്‌കാരിക പരിപാടികൾ,  കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ എന്നിവയുണ്ടാകും.\"\"


പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ ആദ്യവില്പന സ്വീകരിച്ചു.  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം ഗീതാ നസീർ,  ജില്ലാ കോർഡിനേറ്റർ ഡോ. ബി ശ്രീജിത്ത്, സി.ഡി.എസ് ചെയർപേഴ്‌സൺമാർ തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration