Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

വിലക്കയറ്റം ;പരിശോധന ശക്തമാക്കും

22 July 2023 03:20 PM





നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന് കര്ശന നടപടികളുമായി ജില്ലാ ഭരണകൂടം. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും തടയാന് നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാന് ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില് രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വരും ദിവസങ്ങളില് പൊതുവിപണിയില് പരിശോധന ശക്തമാക്കും. സാധാരണക്കാര്ക്ക് ന്യായവിലയ്ക്ക് സാധനങ്ങള് ലഭ്യമാക്കുകയാണ് സര്ക്കാര് ലക്ഷ്യമെന്നും ഇതിനായി വ്യാപാരികള് സഹകരിക്കണമെന്നും ജില്ലാ കളക്ടര് വി.ആര് പ്രേംകുമാര് അഭ്യര്ഥിച്ചു.




വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയില് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേര്ന്ന് കര്മപദ്ധതികള് തയ്യാറാക്കി. താലൂക്ക് തലത്തിൽ രൂപീകരിച്ച പൊതുവിതരണ, റവന്യൂ, ഭക്ഷ്യ സുരക്ഷവകുപ്പ്, പൊലീസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡിന്റെ പ്രവർത്തനം കൂടുതല് ശക്തമാക്കും. യഥാസമയം അളവുതൂക്ക ഉപകരണങ്ങള് മുദ്ര വെക്കാത്ത കച്ചവടക്കാര്ക്കെതിരെ ശക്തമായ നടപടികള് സ്വീകരിക്കും.


ഉപകരണങ്ങള് മുദ്രവെച്ചതായുള്ള സര്ട്ടിഫിക്കറ്റ് സ്ഥാപനങ്ങളില് പ്രദര്ശിപ്പിക്കണം. ത്രാസിന്റെ ഡിസ്പ്ലേ ഉപഭോക്താവിന് വ്യക്തമായി കാണുന്ന രൂപത്തില് സ്ഥാപിക്കണം. വിലവിവര പട്ടിക, സ്ഥാപനം നടത്തുന്നതിനാവശ്യമായ ലൈസന്സുകള് എല്ലാം പൊതുജനം കാണത്തക്ക വിധം പ്രദര്ശിപ്പിക്കണം. ചരക്കുകളിലെ എം.ആര്.പി മായ്ക്കുക, മറയ്ക്കുക തുടങ്ങിയവയ്ക്കെതിരെയും നടപടി സ്വീകരിക്കും.

ശുചിത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി തട്ടുകടകളില് പ്രത്യേകം പരിശോധന നടത്താന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് യോഗത്തില് നിര്ദ്ദേശം നല്കി.



കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിലുടനീളം പൊതുവിപണിയില് നടത്തിയ പരിശോധനയില് 116 ഇടങ്ങളില് ക്രമക്കേട് കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസര് അറിയിച്ചു. അളവു തൂക്കത്തില് കൃത്രിമം കാണിച്ചതിനും വിവവിവരപ്പട്ടിക പ്രദര്ശിപ്പിക്കാത്തതിനും മൂന്ന് സ്ഥാപനങ്ങളില് നിന്നായി ലീഗല് മെട്രോളജി വകുപ്പ് 74,000 രൂപ പിഴ ഈടാക്കിയതായി ലീഗല് മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില് വ്യാപാരി പ്രതിനിധികളുടെ യോഗവും കളക്ടറേറ്റ് കോണ്ഫ്രന്സ് ഹാളില് ചേര്ന്നു.






ന്യായമായ വിലയില് സാധാരണക്കാര്ക്ക് അവശ്യസാധനങ്ങള് നല്കാന് സഹകരിക്കണമെന്ന് കളക്ടര് വ്യാപാരികളോട് അഭ്യര്ത്ഥിച്ചു. യോഗത്തില് എ.ഡി.എം എന്.എം മെഹറലി, ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡപ്യൂട്ടി ഡയറക്ടർ പി.കെ ശ്രീജയ, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ മുഹമ്മദ് സക്കീർ മറ്റു ജില്ലാതല ഉദ്യോഗസ്ഥര് തുടങ്ങിയവര് സംബന്ധിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration