Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

തീരമൈത്രി: തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം

20 July 2023 01:05 PM

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന് തീരദേശ/ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെയും (ഡി.എം.ഇ)/കൂട്ടുത്തരവാദിത്വ സംഘങ്ങളുടെയും (ജെ.എല്‍.ജി) യൂണിറ്റുകള്‍ തുടങ്ങുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ഡി.എം.ഇ യൂണിറ്റുകളിലേക്ക് മല്‍സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്.ഐ.എം.എസ്) അംഗത്വമുളള 20 നും 50 നും ഇടയില്‍ പ്രായമുളള രണ്ടു മുതല്‍ അഞ്ച് വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്.


ജെ.എല്‍.ജി യൂണിറ്റ് തുടങ്ങുന്നതിന് അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. മല്‍സ്യവിപണനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളാണ് ജെ.എല്‍.ജി യൂണിറ്റിനായി അപേക്ഷിക്കേണ്ടത്. പ്രകൃതി ദുരന്തങ്ങള്‍ക്ക് നേരിട്ട് ഇരയായവര്‍, മാറാരോഗങ്ങള്‍ ബാധിച്ച കുടുംബത്തിലെ വനിതകള്‍, ട്രാന്‍സ്ജന്‍ഡേഴ്‌സ്, വിധവകള്‍, തീരനൈപുണ്യ കോഴ്‌സില്‍ പങ്കെടുത്ത കുട്ടികള്‍, ഇരുപതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ക്ക് അപേക്ഷിക്കാനാകില്ല.


പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് വായ്പയും അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവും അടങ്ങുന്നതാണ് പദ്ധതി. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടക്കാത്ത ഗ്രാന്റ് ആയി ലഭിക്കും. ഡ്രൈഫിഷ് യൂണിറ്റുകള്‍, ഹോട്ടല്‍ ആന്റ് കാറ്ററിങ്, ഫിഷ് ബൂത്ത്, ഫ്‌ളോര്‍ മില്‍, ഹൗസ് കീപ്പിങ്, ഐ.ടി അനുബന്ധ സ്ഥാപനങ്ങള്‍, ടൈലറിങ് ആന്റ് ഗാര്‍മെന്റ്‌സ് യൂണിറ്റുകള്‍, മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍, പ്രൊവിഷന്‍ സ്റ്റോറുകള്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍ ഡി.ടി.പി സെന്റര്‍, ലാബ് ആന്റ് മെഡിക്കല്‍ സ്റ്റോര്‍, ഫുഡ് ആന്റ് ഫുഡ് പ്രൊസസ്സിങ് മുതലായവയും പ്രാദേശിക സാധ്യതയുളള യൂണിറ്റുകളും പദ്ധതി വഴി ആരംഭിക്കാം.


അപേക്ഷകള്‍ പരപ്പനങ്ങാടി, താനൂര്‍, പുറത്തൂര്‍, വെട്ടം, പൊന്നാനി മല്‍സ്യഭവനുകളില്‍ നിന്നും സാഫിന്റെ ഉണ്യാലിലുള്ള നോഡല്‍ ഓഫീസില്‍ നിന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ജൂലൈ 20 മുതല്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍, അപേക്ഷകരുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മത്സ്യതൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, മുന്‍ഗണനാ സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 10 നകം ബന്ധപ്പെട്ട മല്‍സ്യഭവനുകളില്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895711238, 8606113008, 0494 2666428.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration