Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കെ-ഫോൺ: ജില്ലയിൽ ഇതുവരെ 2667 കണക്ഷനുകൾ

06 June 2023 04:55 PM


എല്ലാവർക്കും ഇന്റർനെറ്റ് എന്ന സ്വപ്നപദ്ധതി സംസ്ഥാനത്ത് യാഥാർഥ്യമാകുമ്പോൾ ജില്ലയിൽ നൽകിയത് 2667 കണക്ഷനുകൾ. ജില്ലയിലെ 2039 സർക്കാർ സ്ഥാപനങ്ങളിലായി 2009 കണക്ഷനുകൾ നൽകി. 658 വീടുകളിലും കണക്ഷനുകൾ നൽകി. ശേഷിക്കുന്ന കണക്ഷനുകൾ ഈ മാസത്തോടെ പൂർത്തീകരിക്കും. ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.




ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും 100 വീടുകൾ വീതം 1300 കണക്ഷനും 2478 സർക്കാർ സ്ഥാപനങ്ങളിലുo കെ ഫോൺ കണക്ഷൻ നൽകും. ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തന തടസ്സങ്ങൾ നീക്കി കെഫോൺ കണക്ഷൻ പൂർണതയിലെത്തിക്കാനുള്ള നടപടി ദ്രുതഗതിയിൽ പുരോഗമിച്ച് വരികയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്.





ഒല്ലൂർ നിയോജക മണ്ഡലതല ഉദ്ഘാടനം മൂർക്കനിക്കര ഗവ. യു. പി. സ്കൂളിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ ഓൺലൈനായി നിർവ്വഹിച്ചു. സർവ്വതല സ്പർശിയായ വികസന മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണെന്ന് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. കേരളം എല്ലാ തലത്തിലും വികസനത്തിൻ്റെ പുതിയ മുഖം കെ ഫോണിലൂടെ നൽകുന്നത് . കേരളത്തിന് സ്വന്തമെന്ന് പ്രഖ്യാപിക്കാനുതകുന്ന ഇൻറർനെറ്റ് ശൃംഖലയാണ് കെഫോനെന്നും മന്ത്രി കൂട്ടിച്ചേർത്തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ആർ രവി മുഖ്യാതിഥിയും. ജില്ലാ പഞ്ചാത്തംഗം കെ വി സജു വിശിഷ്ടാതിഥിയുമായി .




ഇരിങ്ങാലക്കുട നിയോജക മണ്ഡലം കെ ഫോൺ ഉദ്ഘാടനം ഇരിങ്ങാലക്കുട നടവരമ്പ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഓൺലൈനായി നിർവ്വഹിച്ചു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലും ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാമൂഹിക പുരോഗതിയെ സഹായിക്കാനും കെ ഫോൺ പ്രയോജനപ്പെടുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് , കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ലത, മുകുന്ദപുരം താലൂക്ക് തഹസിൽദാർ ശാന്തകുമാരി, നടവരമ്പ് എച്ച്എസ്എസ് പ്രിൻസിപ്പാൾ എം കെ പ്രീതി തുടങ്ങിയവർ പങ്കെടുത്തു.




കുന്നംകുളം നിയോജക മണ്ഡലത്തിൽ നഗരസഭ കോണ്ഫറന്സ് ഹാളില് എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.



ഗുരുവായൂര് നഗരസഭ ടൗണ്ഹാളില് എന് കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയില് ഗുരുവായൂര് നിയോജകമണ്ഡലതല ഉദ്ഘാടന ചടങ്ങ് നടന്നു.നഗരസഭ ചെയര്മാന് എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയര്പേഴ്സണ് ഷീജ പ്രശാന്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്, നഗരസഭ ജനപ്രതിനിധികള്, തുടങ്ങിയവര് പങ്കെടുത്തു.


നാട്ടിക നിയോജക മണ്ഡലതല ഉദ്ഘാടനം എ.എസ്.സി.ബി അമ്മാടം ഓഡിറ്റോറിയത്തിൽ സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുബിത സുഭാഷ് അധ്യക്ഷയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ കെ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ്മാർ തുടങ്ങിയവർ പങ്കെടുത്തു.




ചേലക്കര നിയോജകമണ്ഡലതല ഉദ്‌ഘാടനം മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത് പ്രിയദർശിനി ഓഡിറ്റോറിയത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ ഓൺലൈനായി നിർവ്വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബി നഫീസ അധ്യക്ഷയായി.കെ ഫോൺ ജില്ലാ പ്രതിനിധി ഹരികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. തലപ്പിള്ളി താലൂക്ക് തഹസിൽദാർ എം സി അനുപമൻ, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.





തൃശ്ശൂർ നിയോജകമണ്ഡലതല ഉദ്ഘാടനം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എം എൽ റോസി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.




മണലൂർ നിയോജകമണ്ഡലം ഉദ്ഘാടനം അരിമ്പൂർ പഞ്ചായത്തിൽ മുരളി പെരുനെല്ലി എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.


വടക്കാഞ്ചേരി നിയോജക മണ്ഡലതല ഉദ്ഘാടനം വടക്കാഞ്ചേരി മുണ്ടത്തിക്കോട് സോണൽ ഓഫീസ് പരിസരത്ത് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



പുതുക്കാട് മണ്ഡലം കെഫോൺ ഉദ്ഘാടനം വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എം ആർ രഞ്ജിത് അധ്യക്ഷനായി. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



കയ്പമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം മതിലകം ഇ വി ജി സാംസ്കാരിക നിലയത്തിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.




കൊടുങ്ങല്ലൂർ നിയോജക മണ്ഡലം തല കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം പുല്ലുറ്റ് വി കെ രാജൻ മെമ്മോറിയൽ ഗവ ഹയർ സെക്കന്ററി സ്കൂളിൽ അഡ്വ :വി ആർ സുനിൽ കുമാർ എം എൽ എ നിർവഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത അധ്യക്ഷയായി.മാള പഞ്ചായത്ത് പ്രസിഡന്റ്‌ സിന്ധു അശോക്, കൗൺസിലർമാർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചാലക്കുടി നിയോജക മണ്ഡലത്തിൽ ജി എച്ച് എസ് വി. ആർ പുരം സ്കൂളിൽ നടന്നു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration