Saturday, May 18, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

അനെർട്ടിന്റെ സൂര്യകാന്തി 2023 എക്‌സ്‌പോയ്ക്ക്‌ നാളെ തുടക്കം

30 May 2023 05:50 AM

സൗരോർജ്ജ സാധ്യതകളെപ്പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കാൻ അനെർട്ടിന്റെ നേതൃത്വത്തിൽ സൂര്യകാന്തി – 2023 അനെർട്ട് എക്‌സ്‌പോ നാളെ മുതൽ      ജൂൺ ഒന്നു വരെ തൈക്കാട് പോലീസ് മൈതാനത്ത് സംഘടിപ്പിക്കും.  പ്രദർശനമേളയുടെയും സോളാർ സിറ്റി പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും ചൊവ്വാഴ്ച ഉച്ച 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തും.  ചടങ്ങിൽ തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റി ആയി മുഖ്യമന്ത്രി പ്രഖ്യാപിക്കും.  തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പൊതു കെട്ടിടങ്ങളുടെയും എറണാകുളം ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളുടെയും സൗരോർജവൽക്കരണം, സർക്കാർ സബ്സിഡിയോടെ ഗാർഹിക ഉപഭോക്താക്കൾക്കായി സൗരോർജ നിലയങ്ങൾ സ്ഥാപിക്കുക എന്നീ പദ്ധതികളുടെ പ്രാരംഭഘട്ട ഉദ്ഘാടനവും നടക്കും.


അക്ഷയ ഊർജ്ജസ്രോതസ്സുകളായ സൗരോർജ്ജം, പവനോർജ്ജം തുടങ്ങിയവയുടെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തി സ്വയം പര്യാപ്തത കൈവരിക്കാൻ ആണ് സംസ്ഥാന സർക്കാർ സോളാർ സിറ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  പുതു കെട്ടിടങ്ങളുടെ സൗരോർജ വൽക്കരണത്തിനായി 128 കോടി രൂപയുടെ നീക്കിയിരുപ്പാണ് സ്മാർട്ട്സിറ്റി നടത്തിയിരിക്കുന്നത്.  നിലവിൽ തിരുവനന്തപുരം നഗരപരിധിയിലെ 400 സർക്കാർ കെട്ടിടങ്ങളിൽ അനെർട്ട് സാധ്യത പഠനം പൂർത്തിയാക്കി.  അവയുടെ ആദ്യഘട്ടമായി സ്മാർട്ട് സിറ്റിയുടെ ധനസഹായത്തോടെ 18 കോടി രൂപ ചെലവിൽ 150 കെട്ടിടങ്ങളിൽ നാലു MW ശേഷിയുള്ള പവർ പ്ലാന്റുകൾ ഇതിനോടകം സ്ഥാപിച്ചു.  എറണാകുളം ജില്ലയിലെ 48 പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളിലായി 257kW ശേഷിയുള്ള സൗരോർജ നിലയങ്ങൾ അനെർട്ട് വാർഷിക പദ്ധതിയുടെ ഭാഗമായി 1,16,46,459 രൂപ വകയിരുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.


ഗാർഹിക ഉപഭോക്താക്കൾക്കായി വീടുകളിൽ സൗരോർജ്ജനിലയം സ്ഥാപിക്കാൻ 20 മുതൽ 40 ശതമാനം വരെയുള്ള സർക്കാർ സബ്സിഡികൾ ലഭ്യമാണ്.  www.buymysun.com എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന ഉപഭോക്താക്കൾക്ക് മുൻഗണനാ ക്രമത്തിൽ സബ്സിഡി ആനുകൂല്യങ്ങൾ ലഭ്യമാകും.   അവയ്ക്കു പുറമെ ബാങ്കുകളുടെ ലോൺ സേവനം സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് പലിശയുടെ നാലു ശതമാനം അനെർട്ട് ഏറ്റെടുക്കുന്നതാണ്.  തിരുവനന്തപുരം നഗരപരിധിയിലെ വീടുകളിൽ 100 MW ശേഷി വരുന്ന സൗരോർജ്ജ പവർ പ്ലാന്റുകൾ കേന്ദ്ര ധനസഹായത്തോടെ സ്ഥാപിക്കാനുള്ള നടപടികൾ ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.


ഇത്തരം പദ്ധതികളെക്കുറിച്ചും അവയുടെ സാധ്യതകൾ പൊതുജനമധ്യെ എത്തിക്കാനും അവരുടെ സഹകരണം ഉറപ്പുവരുത്തുവാനുമാണ് സൂര്യകാന്തി എക്‌സ്‌പോയിലൂടെ ലക്ഷ്യമിടുന്നത്.  സൗരോർജ്ജ ഉപകരണങ്ങളുടെ പ്രദർശനം, വിവിധ നിർമ്മാതാക്കളുടെയും അവ സ്ഥാപിച്ചു നൽകുന്നവരുടെയും സാന്നിധ്യം, സബ്സിഡി രജിസ്ട്രേഷൻ സൗകര്യങ്ങൾ, വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനം, ചാർജിങ് സ്റ്റേഷനുകളുടെ മാതൃക, വിവിധ ബാങ്കുകളുടെ സേവനം, അന്താരാഷ്ട്ര നിലവാരമുള്ള സെമിനാറുകൾ,  ചർച്ചകൾ എന്നിവയാണ് പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.  എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് BLDC ഫാനുകളും ബംബർ നറുക്കെടുപ്പിലൂടെ മൂന്നു പേർക്ക് 2 കിലോ വാട്ട് സോളാർ പവർ പ്ലാന്റും സമ്മാനമായി ലഭിക്കും.


 


 


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration