Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

ജില്ലാതല പട്ടയമേള 15 ന് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

11 May 2023 04:15 PM

ജില്ലാതല പട്ടയമേള മെയ് 15 ന് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  വൈകീട്ട് 3.30 ന് നടക്കുന്ന പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാവും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എം.പിമാരായ വി.കെ. ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും.


17,660 പട്ടയങ്ങളാണ് വിതരണം ചെയ്യുക. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ. 16,638 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം, 394 1964-ലെ ഭൂമി പതിവ് ചട്ടം പട്ടയം, 340 1963-ലെ കേരള ഭൂപരിഷ്‌കരണ നിയമം പട്ടയം, 11 1999-ലെ കെ.എസ്.ടി. ആക്ട് പട്ടയം, 277 2005-ലെ വനാവകാശ നിയമം പട്ടയം എന്നിങ്ങനെയാണ് 17,660 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുള്ളത്. ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന റവന്യു വകുപ്പിന്റെ കര്‍മ്മ പദ്ധതിയായ പട്ടയ മിഷന്റെ ഭാഗമായാണ് പട്ടയമേള നടക്കുന്നത്.


2000 മുതല്‍ കെട്ടികിടന്ന 20 വര്‍ഷത്തിന് മേല്‍ പഴക്കമുള്ളതും ഇതുവരെയുള്ള ലാന്‍ഡ് ട്രിബ്യൂണല്‍ ഫയലുകള്‍ കെ.എല്‍.ആര്‍. ആക്ട് സെക്ഷന്‍ 72 പ്രകാരം ജന്മിക്കും കുടിയാനും നോട്ടീസ് നല്‍കിയും ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിനെ അറിയിച്ചും ഹിയറിങ് നടത്തിയുമാണ് 16,638 പട്ടയങ്ങള്‍ സമയബന്ധിതമായി തയ്യാറാക്കിയത്.സര്‍വേ ചെയ്ത് പ്ലോട്ട് തിരിച്ച് ഫോറം 16 പ്രസിദ്ധീകരിച്ച് അപേക്ഷകള്‍ സ്വീകരിച്ചാണ്  ജില്ലയില്‍ ഏറ്റെടുത്ത മിച്ചഭൂമി വിതരണം ചെയ്യാനുള്ളവരെ തെരഞ്ഞെടുത്തത്. ഇതിനുപുറമെ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച 100-ാമത് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും കോട്ടമൈതാനത്തെ വേദിയില്‍ നടക്കും. കൂടാതെ രാവിലെ 10 ന് തൊഴിലുറപ്പ് ക്ഷേമനിധി ബോര്‍ഡ് രൂപീകരണ ഉദ്ഘാടനവും കോട്ടമൈതാനത്ത് നടക്കും.


എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എ. പ്രഭാകരന്‍, അഡ്വ. കെ. ശാന്തകുമാരി, കെ. ബാബു, മുഹമ്മദ് മുഹ്‌സിന്‍, പി. മമ്മിക്കുട്ടി, അഡ്വ. എന്‍. ഷംസുദ്ദീന്‍, അഡ്വ. കെ. പ്രേംകുമാര്‍, കെ.ഡി. പ്രസേനന്‍, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബി. സുഭാഷ്, ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration