സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ വെളിയം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ കാവശേരി (3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 559 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കേരളത്തില്‍ ഞായറാഴ്ച 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.