Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

അറിയിപ്പുകൾ

08 May 2023 11:45 AM

 


ടെണ്ടർ നോട്ടീസ്


2023-24 സാമ്പത്തിക വർഷത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി എ സി കാർ വാടകയ്ക്ക് നൽകുന്നതിന് താൽപ്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. വാഹന വാടക മാത്രമാകും വകുപ്പിൽ നിന്നും നൽകുക. ടാക്സി പെർമിറ്റ് നിലവിലുള്ള ഏഴ് വർഷത്തിലധികം കാലപ്പഴക്കം ഇല്ലാത്ത വാഹനമായിരിക്കണം. പ്രതിമാസം 1500 കി.മീ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 30,000 രൂപയാണ്. 500 രൂപയും 18 ശതമാനം ജി എസ് ടിയും അടക്കം 590 രൂപയാണ് ടെണ്ടർ ഫോറത്തിന്റെ വില. മെയ് 20 ന് ഉച്ചയ്ക്ക് 1 മണി വരെ ടെണ്ടർ ഫോറം വിൽക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ്‌ 20 വൈകീട്ട് മൂന്ന് വരെ. അന്നേ ദിവസം വൈകീട്ട് നാലിന് ടെണ്ടർ തുറക്കും. ടെണ്ടർ സമർപ്പിക്കേണ്ട വിലാസം : ജില്ലാ പ്രൊബേഷൻ ഓഫിസർ, ജില്ലാ പ്രൊബേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ബി – ബ്ലോക്ക്, അഞ്ചാം നില, കോഴിക്കോട് -20 കൂടുതൽ വിവരങ്ങൾക്ക് : 0495 2373575, 8281999046


ക്വട്ടേഷൻ ക്ഷണിച്ചു


ഗവ. എഞ്ചിനിയറിങ് കോളേജിൽ ഗ്ലിസറിൻ (ഒരു ലിറ്റർ), മെർക്കുറി (ഒരു കിലോഗ്രാം) എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ “ക്വട്ടേഷൻ നമ്പർ 5/23-24 – ഗ്ലിസറിൻ, മെർക്കുറി വിതരണത്തിനുള്ള ക്വട്ടേഷൻ “എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, സർക്കാർ എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട് വെസ്റ്റ് ഹിൽ (പി.ഒ), 673005 എന്ന മേൽവിലാസത്തിൽ അയക്കണം. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം ക്വട്ടേഷനിൽ പരാമർശിക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി മെയ് 19 ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ

തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2383220 , www.geckkd.ac.in


അപേക്ഷ ക്ഷണിച്ചു


പട്ടികജാതി വികസന വകുപ്പിന്റെ മാവൂരിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയന വർഷം അഞ്ചാംക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പത്ത് ശതമാനം മറ്റിതര വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്തതിനാൽ മറ്റ് വിഭാഗത്തിലുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്സ് ബുക്ക് കോപ്പി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം കുന്നമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ 2023 മെയ് 18 നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം കുന്നമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും മാവൂർ പ്രീ-മെട്രിക് ഹോസ്റ്റലിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് – 9188920084, scdokbp@gmail.com


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration