Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി മന്ത്രി

10 April 2023 08:30 PM

കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ദൽഹിയിൽ സന്ദർശനം നടത്തി കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ആന്ധ്ര – തെലുങ്കാന സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന ജയ – സുരേഖ ഇനത്തിൽപ്പെട്ട അരി FCI വഴി സംഭരിച്ചു നൽകണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയെ ധരിപ്പിച്ചു. FCIയിൽ നിന്നും ഗ്രേഡിംഗ് അനുസരിച്ച് ‘കോമൺ’അല്ലെങ്കിൽ ”ഗ്രേഡ് എ”എന്നിവയിൽ ഏതാണ് ആവശ്യമായി വരുക എന്നത് കൃത്യമായി ധരിപ്പിക്കുകയാണെങ്കിൽ എഫ്.സി.ഐ വഴി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി ഉറപ്പ് നൽകി.


റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന PMGKAY അരിNFSA കാർഡുടമകൾക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതിയ്ക്കായി കേന്ദ്ര സർക്കാരിന് മന്ത്രി നിവേദനം നൽകി. ഈ ആവശ്യം അടിയന്തരമായി പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകി.


സംസ്ഥാനത്തിനുള്ള സബ്സിഡി, നോൺ സബ്സിഡി മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യത്തിൻമേൽ സബ്സിഡി മണ്ണെണ്ണയുടെ വിഹിതം കേരളത്തിനു മാത്രമായി വർധിപ്പിക്കാൻ കഴിയില്ലെന്നും എന്നാൽ നോൺ സബ്സിഡി ഇനത്തിൽ അനുവദിക്കുന്ന മണ്ണെണ്ണ സംസ്ഥാനം വിട്ടെടുക്കുന്ന മുറയ്ക്ക് കൂടുതൽ അനുവദിക്കാമെന്നും കേന്ദ്രം അറിയിച്ചു. മത്സ്യബന്ധനം ഉപജീവനമാക്കിയ സംസ്ഥാനത്തെ മത്സ്യതൊഴിലാളികൾക്ക് കൂടുതൽ മണ്ണെണ്ണ അനുവദിക്കണമെന്നും മന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മണ്ണെണ്ണയുടെ ഉപഭോഗം പൂർണമായി ഒഴിവാക്കുന്നതിനുള്ള നടപടികൾ സംസ്ഥാനം സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയുണ്ടായി. ഇതിനായി BPCL- ലുമായി ബന്ധപ്പെട്ട് LPG ഉപയോഗിച്ചിട്ടുള്ളOn board engine ഉപഭോഗം വ്യാപകമാക്കണമെന്നും കേന്ദ്ര  സർക്കാർ ആവശ്യപ്പെട്ടു. വീടുകളിൽ മണ്ണെണ്ണ വിളക്കിന് പകരം ഗ്യാസ് ഉപയോഗിക്കുന്ന നടപടി ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് കേന്ദ്ര നിലപാട്. സബ്സിഡൈസ്ഡ് മണ്ണെണ്ണ ഇപ്പോൾ ലഭ്യമാകുന്ന തരത്തിലാണെങ്കിൽ മൂന്നു മാസത്തിലൊരിക്കൽ കാൽ ലിറ്റർ മാത്രമേ റേഷൻ കാർഡുടമകൾക്ക് നൽകാൻ കഴിയുകയുള്ളൂ എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തി. സംസ്ഥാന സർക്കാർ രേഖാമൂലം ആവശ്യപെടുകയാണെങ്കിൽ നാല് ക്വാർട്ടറുകളിൽ നൽകുന്ന മണ്ണെണ്ണ (1944 × 4 കിലോലിറ്റർ) ആറ് മാസത്തിലൊരിക്കൽ രണ്ട് ഘട്ടമായി നൽകുന്നതിന് തടസമില്ലെന്ന് കേന്ദ്രം അറിയിച്ചു.


സി.എം.ആർ അരി സമ്പുഷ്ടീകരിച്ച് നൽകണം എന്ന കേന്ദ്ര സർക്കാർ നിർദേശം പൂർത്തീകരിക്കുന്നതിന് ജൂൺ 30വരെ സമയം അനുവദിച്ചു. ജൂൺ30 നകം അംഗീകൃത മിൽ ഓണർമാർക്ക് സമ്പുഷ്ടീകരിച്ച അരി കെർണൽ (FRK) വാങ്ങി നൽകുന്നതിന് NAFED-നെ സമീപിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.


ലീഗൽ മെട്രോളജിയുടെ2012-ലെ ചട്ടങ്ങളിൽ സംസ്ഥാന സർക്കാർ വരുത്താൻ ഉദേശിക്കുന്ന ഭേദഗതികൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ഉടൻ ഉണ്ടാകുമെന്നും മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration