Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

അറിയിപ്പുകൾ

18 January 2023 01:25 PM

നാഷണല്‍ ലോക് അദാലത്ത് : ജില്ലാ കോടതിയില്‍ അദാലത്ത് നടക്കും


കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന നാഷണല്‍ ലോക് അദാലത്തിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കോടതിയിലും രാവിലെ 10 ന് അദാലത്ത് ആരംഭിക്കും. കോടതികളില്‍ നിലവിലുള്ള കേസുകളും പുതിയ പരാതികളും ലോക് അദാലത്തില്‍ ഒത്തുതീര്‍പ്പിനായി പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് ആവശ്യപ്പെടാം.

സിവില്‍ കേസ്സുകള്‍, വാഹനാപകട,ഭൂമി ഏറ്റെടുക്കല്‍ കേസ്സുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസ്സുകള്‍, ബാങ്ക് വായ്പാ സംബന്ധമായ കേസ്സുകള്‍ തുടങ്ങിയവയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുമായി (കോഴിക്കോട്, വടകര, കൊയിലാണ്ടി) ബന്ധപ്പെടാവുന്നതാണ്. താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി കോഴിക്കോട്- 0495  2996880, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി കൊയിലാണ്ടി – 7012763430, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി വടകര- 0496 2515251, കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി -0495 2365048


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ 


തിരുവമ്പാടി ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഒരു ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഈഴവ/തിയ്യ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എംബിഎ/ബിബിഎ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഇക്കണോമിക്‌സ്/ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബിരുദം/ഡിപ്പോമയും ഡിജിഇടി  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ട്രെയിനിങ്ങും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം തിരുവമ്പാടി ഗവ. ഐ.ടി.ഐ. യില്‍ ജനുവരി 20 ന് രാവിലെ 10.30 ന് ഇന്റര്‍വ്യൂവിനായി ഹാജരാകണം. കൂടുതൽ വിവരങ്ങള്‍ക്ക്:0495 2254070.


പരാതി പരിഹാര നടപടി സ്വീകരിക്കുന്നു


സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് ക്ഷീര വികസന/മൃഗസംരക്ഷണ വകുപ്പ്, മില്‍മ, ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവയുമായി ബന്ധപ്പെട്ട പരാതികളും, ക്ഷീരസഹകരണ സംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു/കെട്ടിടത്തിനുള്ള അംഗീകാരം, ക്ഷീരസംഘം ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍, മില്‍മ/ക്ഷീരസംഘങ്ങള്‍/വിതരണക്കാര്‍/ഉപഭോക്താക്കള്‍ എന്നിവ സംബന്ധിച്ച പരാതികളും പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയില്‍ മേല്‍പ്പറഞ്ഞ വിധത്തിലുള്ള പരാതികളുണ്ടെങ്കില്‍ അവ ക്ഷീരവികസന വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍ (പി.ഒ), കോഴിക്കോട് 673020 എന്ന മേല്‍വിലാസത്തിലോ, dd-kkd.dairy@kerala.gov.in, dddairykkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജനുവരി 25 ന് മുമ്പായി അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് :0495 2371254


ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്


ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 750 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് താല്‍ക്കാലിക നിയമനമാണ്. ഡിഎംഎല്‍ടിയും ഫ്‌ലോ സൈറ്റോമെട്രിയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18-34 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 21 ന് 11.30ന്  ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.


മുട്ടക്കോഴി വളർത്തൽ പരിശീലനം


കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജനുവരി 24,25 തിയ്യതികളിൽ ആട് വളർത്തലിൽ പരിശീലനം നൽകും. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ ജനുവരി 23 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04972 763473.


ഓഡിയോളജിസ്റ്റ് കരാർ നിയമനം


കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പ്രവർത്തിച്ചുവരുന്ന ഓഡിയോളജി വിഭാഗത്തിലേക്ക് ഓഡിയോളജിസ്റ്റ് ആൻ്റ് എസ്എൽപി ഗ്രേഡ് II തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഓഡിയോളജി ആൻ്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിലുള്ള ബിരുദവും ആർസിഐ രജിസ്ട്രേഷനും. പ്രതിദിന വേതനം 750 രൂപ. താത്പര്യമുള്ള ഉദ്യേഗാർത്ഥികൾ ജനുവരി 25ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ്  ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തിച്ചേരണം.


എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം 


കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം. ജില്ലയിലെ അഞ്ചിൽ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച 2023 ജനുവരി 21ന്      രാവിലെ പത്ത് മണിക്ക് നടക്കും. ബിരുദം, ബി.കോം/എം.കോം, പ്ലസ് ടു, എസ്.എസ്.എൽ.സി, ഗ്രാഫിക് ഡിസൈനിംഗ്, ഐ.ടി.ഐ/ഡിപ്ലോമ (ഇലക്ട്രിക്കൽ /ഇലക്‌ട്രോണിക്‌സ്), കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ  യോഗ്യതയുളളവർക്ക് പങ്കെടുക്കാം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക്  0495  2370176 എന്ന വാട്‌സ് അപ് നമ്പറിൽ ബന്ധപ്പെടുക. calicutemployabilitycentre  എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.


ലേലം ചെയ്യുന്നു 


കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളള പോലീസ് സ്റ്റേഷനുകളിലും കോഴിക്കോട് റൂറൽ സായുധ സേനാവിഭാഗം കാര്യാലയത്തിലും പോലീസ് സ്റ്റേഷനുകളിലും സൂക്ഷിച്ചിട്ടുളളതും എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ടതുമായ ഉപയോഗയോഗ്യമായ 36 വാഹനങ്ങൾ ഓൺലൈനായി ലേലം ചെയ്യുന്നു. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റ് www.mstcecommerce.com മുഖേന ജനുവരി 31ന് രാവിലെ 11.00 മണി മുതൽ വൈകുന്നേരം 5.30 വരെയാണ് ലേലം. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുളളവർ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ജനുവരി 30 വരെ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ്, ഓഫീസർമാരുടെ അനുമതിയോടെ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ വാഹനങ്ങൾ പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2523031


വാഹനങ്ങൾ ലേലം ചെയ്യുന്നു 


കോഴിക്കോട് റൂറല്‍ കോടഞ്ചേരി, കാക്കൂര്‍, താമരശ്ശേരി,മുക്കം എന്നീ പോലിസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാര്‍ഡിലുമായി സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത മുപ്പത് വാഹനങ്ങള്‍ ലേലം ചെയ്യുന്നു. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് www.mstcecommerce.com മുഖേന ജനുവരി 27 രാവിലെ 11മണി മുതല്‍ വൈകിട്ട് 4 മണി വരെ ഇ- ലേലത്തിലൂടെയാണ്  വില്‍പ്പന. ലേലത്തില്‍ പങ്കെടുക്കാന്‍  താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് ജനുവരി 26 തീയതി വരെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ വാഹനങ്ങള്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496 2523031


ടെണ്ടറുകൾ ക്ഷണിച്ചു 


ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ആശാപ്രവർത്തകർക്ക് പിവിസി ഐഡന്റിറ്റി കാർഡുകൾ, കാർഡ് ഹോൾഡർ ,ടാഗ് എന്നിവ രൂപകൽപ്പന ചെയ്യുന്നതിനും അച്ചടിക്കുന്നതിനും താല്പര്യമുള്ള കക്ഷികളിൽ നിന്ന് സീൽചെയ്ത മത്സര ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 24 ന് ഉച്ചയ്ക്ക് രണ്ടു മണി. ജനുവരി 25 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ടെണ്ടർ തുറക്കും. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0495 – 2374990


അപേക്ഷ ക്ഷണിച്ചു


കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ അർബൻ ലൈവ്‌ലി ഹുഡ് മിഷനും (എൻ യു എൽ എം) കുടുംബശ്രീയും സെന്റർ ഫോർ എംപ്ലോയ്‌മെന്റ് ആൻഡ് എഡ്യൂക്കേഷണൽ ഗൈഡൻസും (സി ഇ ഇ ജി) സംയുക്തമായി നടപ്പാക്കുന്ന വിവിധ സൗജന്യ തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആയുർവേദ പഞ്ചകർമ ടെക്‌നിഷ്യൻ (ആയുർവേദ തെറാപ്പി), സി എൻ സി ഓപ്പറേറ്റർ, ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ, ടു വീലർ സർവീസ് ടെക്‌നിഷ്യൻ എന്നി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സുകൾ പൂർണ്ണമായും സൗജന്യമാണ്. പഠന സാമഗ്രികൾ സൗജന്യമായി ലഭിക്കും. താമസിച്ചു പഠിക്കുന്നവർക്ക് (റസിഡൻഷ്യൽ) ഭക്ഷണവും താമസവും സൗജന്യമായിരിക്കും. നോൺ റസിഡൻഷ്യൽ കോഴ്‌സുകൾക്ക് സ്റ്റൈപൻഡ് ലഭിക്കും. ഗവൺമെന്റ് സർട്ടിഫിക്കറ്റും ജോലിയും ലഭിക്കും. പോസ്റ്റ് പ്ലേസ്മെന്റ് സപ്പോർട്ടും ഉണ്ടായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി/ പ്ലസ് ടു പാസായ18 നും 35 നും ഇടയിൽ പ്രായമുള്ളവരും ഏതെങ്കിലും നഗരസഭയിലോ കോർപറേഷനിലോ സ്ഥിര താമസക്കാരും ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8593921122, 9037486929


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration