Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കേരളത്തിൽ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞു: മന്ത്രി

11 January 2023 12:30 PM

വ്യവസായ പ്രദർശന വിപണന മേളയ്ക്ക് നിലമ്പൂരിൽ തുടക്കം. താലൂക്കിലെ ചെറുകിട സംരംഭകരുടെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടത്തുന്ന വ്യവസായ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. പി.വി അൻവർ എം.എൽ.എ അധ്യക്ഷനായി. പവലിയൻ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. നിലമ്പൂർ നഗരസഭയുടെ സഹകരണത്തോടെ ജനുവരി 10 മുതൽ13 വരെ നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.


സാങ്കേതിക തടസങ്ങളില്ലാതെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നത് നടപ്പിലാക്കാൻ സാധിച്ചതിലൂടെ എട്ട് മാസത്തിനകം ഒരു ലക്ഷത്തിലേറെ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സംസ്ഥാനത്തിനായെന്ന് മന്ത്രി പറഞ്ഞു. അതുവഴി മൂന്ന് ലക്ഷത്തോളം പേർക്കാണ് തൊഴിൽ നൽകാൻ കഴിഞ്ഞത്. എന്നും തൊഴിൽ അന്വേഷകരായി മാറി നിൽക്കാതെ സംരംഭങ്ങളിലൂടെ തൊഴിൽ ദാതാക്കളായി മാറുവാൻ യുവാക്കൾക്ക് കഴിഞ്ഞു എന്നുള്ളതാണ് സർക്കാറിന്റെ ഈ സംരംഭക വർഷത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിൽ മാത്രം 10910 സംരംഭങ്ങളിലായി 796 കോടി നിക്ഷേപവും 25280 പേർക്ക് തൊഴിലും ലഭിച്ചിട്ടുണ്ട്. നിലമ്പൂർ താലൂക്കിൽ 1887 സംരംഭങ്ങളിലായി 112 കോടി നിക്ഷേപവും 4211 പേർക്ക് തൊഴിലുമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.


മേള ഓഫീസ് ഉദ്ഘാടനം നിലമ്പൂർ നഗരസഭ അധ്യക്ഷൻ മാട്ടുമ്മൽ സലീം നിർവഹിച്ചു. ഫുഡ് കോർട്ട് ഉദ്ഘാടനം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ നിർവഹിച്ചു. മിഷിനറി എക്സ്പോ ഉദ്ഘാടനം നിലമ്പൂർ നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ നിർവഹിച്ചു. നിലമ്പൂർ താലൂക്ക് പരിധിയിലെ വിവിധങ്ങളായ ഉത്പന്നങ്ങൾ നിർമിക്കുന്ന 47 സംരംഭങ്ങളുടെ സ്റ്റാളുകളാണ് പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുള്ളത്. കരകൗശല വസ്തുക്കൾ, യന്ത്രോപകരണങ്ങൾ ഭക്ഷ്യോത്പന്നങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചറുകൾ, നിത്യോപയോഗ സാധനങ്ങൾ, ലൈവ് ഫുഡ് കോർട്ട് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത കൈത്തൊഴിലുകാരുടെയും ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെയും സ്റ്റാളുകളും ഉണ്ട്. ഉത്പാദകരിൽ നിന്ന് വിലക്കുറവോടെ നേരിട്ട് നിത്യോപയോഗ സാധനങ്ങൾ വാങ്ങുവാൻ ഉപഭോക്താക്കൾക്ക് മേളയിൽ അവസരമുണ്ടാകും. കൂടാതെ എല്ലാ ദിവസവും വൈകുന്നേരം പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്.


രാവിലെ 10 മുതൽ വൈകുന്നേരം എട്ട് വരെയാണ് മേളയുടെ പ്രവർത്തനം. പ്രവേശനം സൗജന്യമാണ്.സംരംഭകർക്ക് ആവശ്യമായ ഹെൽപ്പ് ഡെസ്‌ക് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കെ.സ്വിഫ്റ്റ്, എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷൻ, ഉദ്യം രജിസ്ട്രേഷൻ, പാക്കിംഗ് ലൈസൻസ് തുടങ്ങിയവ ഓൺലൈൻ ചെയ്യുന്നതിന് മേളയിൽ സൗകര്യമുണ്ടാകും.പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി ജയിംസ്, എം.കെ.നജ്മുന്നീസ, ഗോപി താളിക്കുഴി, കെ.രാമൻകുട്ടി, എൽ.ഡി.എം. ജിതേന്ദ്രൻ, മാനേജർ എ.അബ്ദുൾ ലത്തീഫ്, വിൻസൺ ഗോൺസാഗ , വിനോദ് പി മേനോൻ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു, നിലമ്പൂർ താലൂക്ക് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration