Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ (2021) പ്രഖ്യാപിച്ചു

07 January 2023 02:25 PM

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2021-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ

ജനകീയവല്‍ക്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകൾ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണ് പ്രസ്തുത പുരസ്കാരം നല്‍കുന്നത്. ബാല ശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവർത്തനം,

ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാർഡിന് അർഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ബാല ശാസ്ത്ര സാഹിത്യത്തിനുള്ള 2021-ലെ പുരസ്‌കാരം ഡോ. മുഹമ്മദ് ജാഫർ പാലോട്ടും ശ്രീ. ജനുവും ചേർന്ന് രചിച്ച കൊറോണക്കാലത്ത് ഒരു വവ്വാൽ എന്ന കൃതിക്കാണ്. കണ്ണൂർ സ്വദേശിയായ ഡോ. മുഹമ്മദ് ജാഫർ പാലോട്ട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വെസ്റ്റേൺ റീജിയണൽ സെന്ററിൽ സയന്റിസ്റ്റായി

സേവനമനുഷ്ഠിക്കുകയാണ്. അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയുമാണ്. കണ്ണൂർ കോളയാട് സ്വദേശിയായ ശ്രീ.ജനു യുറീക്ക മാസികയുടെ മുൻ എഡിറ്ററായിരുന്നു. നിലവിൽ ശാസ്ത്ര സാഹിത്യ പരിഷത്തിലെ

അംഗമാണ്. ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള 2021-ലെ പുരസ്കാരത്തിന് രണ്ട് പുസ്തകങ്ങളാണ് അർഹമായത്. ഡോ. എം. എസ്. വല്യത്താനും ശ്രീ. വി. ഡി. സെൽവരാജും ചേർന്ന് രചിച്ച “മയൂരശിഖ ജീവിതം അനുഭവം അറിവ്” എന്ന പുസ്തകവും, ഡോ. വി. രാമൻകുട്ടിയുടെ

“എപ്പിഡെമിയോളജി രോഗവ്യാപനത്തിന്റെ ശാസ്ത്രം” എന്ന പുസ്തകവുമാണ് തിരഞ്ഞെടുത്തത്.

ഡോ.വല്യത്താൻ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ (SCTIMST) സ്ഥാപക ഡയറക്ടറും കെ.എസ്.സി.എസ്.ടി.ഇ യുടെ ആദ്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും അറിയപ്പെടുന്ന ഇന്ത്യൻ ഹൃദ്രോഗ വിദഗ്ദ്ധനുമാണ്. ഇപ്പോൾ മണിപ്പാൽ സ്കൂൾ ഓഫ് ലൈഫ് സയൻസസിലെ നാഷണൽ റിസർച്ച് പ്രൊഫസറാണ്. ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്

ഇദ്ദേഹം. കലാകൗമുദി വാരികയിൽ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്യുന്ന ശ്രീ.വി.ഡി. ശെൽവരാജ് പത്തനംതിട്ട സ്വദേശിയാണ്. ഡോ. വി. രാമൻകുട്ടി അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത്

സയൻസ് സ്റ്റഡീസിൽ നിന്നും സീനിയർ പ്രൊഫസറായി വിരമിച്ചു. അദ്ദേഹം പ്രഗത്ഭനായ ആരോഗ്യ സാമ്പത്തിക വിദഗ്ദ്ധനും, സാംക്രമികരോഗശാസ്‌ത്ര വിദഗ്ദ്ധനുമാണ് . തൃശൂർ സ്വദേശിയായ

ഇദ്ദേഹം നിലവിൽ തൃശൂർ അമല കാൻസർ റിസർച്ച് സെന്ററിൽ

റിസർച്ച് ഡയറക്ടറാണ്. ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള 2021-ലെ

പുരസ്കാരത്തിന് അർഹത നേടിയത് ഡോ. സുധികുമാർ എ. വി. യുടെ “കേരളത്തിലെ ചിലന്തികൾ” എന്ന പുസ്തകമാണ് . ഇദ്ദേഹം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ

അസിസ്റ്റന്റ് പ്രൊഫസർ ആണ്. എറണാകുളം വരാപ്പുഴ സ്വദേശിയാണ്. ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള 2021-ലെ പുരസ്കാരത്തിന് മംഗളം ഡെയിലിയിലെ മുൻ ചീഫ് റിപ്പോർട്ടർ ശ്രീ. എം. ജയതിലകൻ

അർഹനായി. മംഗളം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച “ജലാശയങ്ങൾ വിഴുങ്ങുന്ന ദുർഭൂതം”എന്ന ലേഖനമാണ് ഇദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. കോഴിക്കോട് കിനാലൂർ സ്വദേശിയാണ് ഇദ്ദേഹം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration