Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് ആശങ്ക വേണ്ട; ദിശ-ഹയർ സ്റ്റഡീസ് എക്സ്പോയ്ക്ക് തുടക്കം

04 January 2023 12:40 PM

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ ‘ദിശ’ ഹയർ സ്റ്റഡീസ് എക്സ്പോയ്ക്കും കരിയർ സെമിനാറുകൾക്കും കോഴിക്കോട് തുടക്കമായി. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന എക്സ്പോയുടെ ഉദ്ഘാടനം വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.


ഹയർസെക്കന്ററിക്കു ശേഷമുളള ഉപരിപഠന സാധ്യതകൾ പരിചയപ്പെടുത്തുന്നതാണ് മേള. രാജ്യത്തെ  50 ലേറെ മികച്ച സർവകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സേവനം മേളയിൽ ലഭ്യമാണ്. ഈ സ്ഥാപനങ്ങളിലെ ഫാക്കൽറ്റിമാരോട് ദിശ എക്സ്പോയിലെത്തി നേരിട്ട് സംവദിക്കാം. രാജ്യത്തെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന അൻപതിലേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ ഒന്നിക്കുന്നു എന്നതാണ് ദിശ ഉന്നത വിദ്യാഭ്യാസ എക്സ്പോയുടെ സവിശേഷത.


സിവിൽ സർവീസ്, വിദേശ വിദ്യാഭ്യാസം, എൻജിനിയറിംഗ്, മെഡിക്കൽ, ടൂറിസം, സ്പോർട്സ്, കൊമേഴ്സ്, സാഹിത്യം, ഫോട്ടോഗ്രാഫി, സിനിമ, മാധ്യമപ്രവർത്തനം, സംരംഭകത്വം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ അതാത് മേഖലകളിലെ പ്രമുഖർ നയിക്കുന്ന പ്രത്യേക സെമിനാറുകളും പാനൽ ചർച്ചകളും ദിശയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 7 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.


സെമിനാറുകളിൽ പങ്കെടുക്കാൻ www.disha2023.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ദിശയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഗവേഷണത്തിലൂടെ വികസിപ്പിച്ച കെ -ഡാറ്റ് അഭിരുചി നിർണയ പരീക്ഷ പരിചയപ്പെടാനും രജിസ്റ്റർ ചെയ്തവർക്കു പരീക്ഷയിൽ പങ്കെടുക്കാനും സൗകര്യമുണ്ടായിരിക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി പ്രത്യേക കരിയർ, മാർഗ്ഗ നിർദ്ദേശക സംവിധാനവും ദിശയിൽ ഒരുക്കിയിട്ടുണ്ട്.



തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ  ഡോ. ബീന ഫിലിപ്പ് മുഖ്യഭാഷണം നടത്തി.

പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.ജീവൻബാബു പദ്ധതി വിശദീകരിച്ചു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ ഡോ. എ.ആർ.സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.ഐ.ഇ.ടി ആന്റ് എസ്.ഐ.ഇ.എം.എ.ടി ഡയറക്ടർ ഡോ. ബി.അബുരാജ്,  പരീക്ഷ വിഭാഗം ജോയിന്റ ഡയറക്ടർ എസ്.എസ്.വിവേകാന്ദൻ, എച്ച്.എസ്.ഇ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബുൾകലാം.എം, സീനിയർ ഫിനാൻസ് ഓഫീസർ മോഹൻകുമാർ.എൻ, ആർ.ഡി.ഡി ഡോ.അനിൽ പി.എം, വി.എച്ച്.എസ്.ഇ ഡി.ഡി ഡോ.അനിൽ കുമാർ.റ്റി.വി, ഡോ. അസീം.സി.എം എന്നിവർ സംബന്ധിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സ്വാഗതവും അക്കാഡമിക് ജോയിന്റ ഡയറക്ടർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration