Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

യുനെസ്കോ പഠന നഗരമായി തൃശൂർ 

08 November 2022 11:15 AM

കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി വളർത്തും: മന്ത്രി എം ബി രാജേഷ്


പൊതു വിദ്യാഭ്യാസത്തിനൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലും മികവ് നേടാനാകണമെന്നും അതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും തദ്ദേശ സ്വയംഭരണ/എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി വളർത്തുന്നതിനുള്ള ഭൗതിക സാഹചര്യം ശക്തിപ്പെടുത്തുകയാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു. യുനെസ്കോയുടെ പഠന നഗര  പ്രഖ്യാപനവും തൃശൂര്‍ കോര്‍പ്പറേഷന്റെ ലേണിംഗ് സിറ്റി അംബാസിഡര്‍മാരെ പ്രഖ്യാപിക്കലും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.


ഉന്നത വിദ്യാഭ്യാസം നേടിയതു കൊണ്ട് മാത്രം തൊഴിലിന് പ്രാപ്തരാകണമെന്നില്ല. അതിന് അവരുടെ വൈദഗ്ധ്യത്തെ പരിപോഷിപ്പിക്കേണ്ടതുണ്ട്. നൈപുണ്യ വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.  പ്രായഭേദമില്ലാതെ എല്ലാവർക്കും പഠന സാധ്യതകൾ തുറന്നു നൽകുക എന്ന സർക്കാരിന്റെ വലിയ ലക്ഷ്യത്തിന്  പിന്തുണ നൽകുന്ന നേട്ടമാണ് ജില്ല കൈവരിച്ചിരിക്കുന്നത്. നഗരം മുഴുവനായും ഒരു പാഠശാലയാക്കി മാറ്റിയാൽ അതുവഴി നഗര വികാസത്തിനുള്ള പുത്തൻ സാധ്യതകൾ തുറക്കപ്പെടുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


കലാപഠനത്തിനും വൈവിധ്യ പൂർണമായ വിദ്യാഭ്യാസത്തിനുമായുള്ള മാതൃകകൾ സ്വന്തമായുള്ള ജില്ലയാണ് തൃശൂർ എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. എക്സ്പീരിയൻസ് ലേണിംഗിന്  കൂടുതൽ അവസരമൊരുക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പുറമെ കൃഷി, വ്യവസായം എന്നീ മേഖലകളിൽ പുതിയ സാധ്യതകൾ കണ്ടെത്താൻ  വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായിട്ടുള്ള മാതൃകയായി തൃശൂർ ജില്ലയെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇത് അഭിമാനാർഹമാണെന്നും പദ്ധതിയുടെ നിർവഹണത്തിൽ കൂടെ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.


മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ആസൂത്രണ ബോർഡ് അംഗം പ്രൊഫ.ഡോ.ജിജു പി അലക്സ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, റിസർച്ച് ഡയറക്ടർ (അമല കാൻസർ സെന്റർ) വി രാമൻകുട്ടി, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് അഡീഷണൽ ഡയറക്ടർ ജനറൽ സതീഷ് നമ്പൂതിരിപാട്, വിവിധ യൂണിവേഴ്സിറ്റി പ്രൊഫസർമാരായ ഡോ.വിനയ ചന്ദ്രൻ, ഡോ. പ്രദീപ് തളപ്പിൽ, പ്രൊഫ.ഡോ. അജിത് കുമാർ പാർളിക്കാട്, പ്രൊഫ. ഡോ. പുളിക്കൽ അജയൻ, പ്രൊഫ. ഡോ.ബാബു ജെ ആലപ്പാട്ട് തുടങ്ങി 11 പേരാണ് ലേണിംഗ് സിറ്റി അംബാസിഡർമാർ.


നഗരത്തെ വിജ്ഞാനത്തിന്‍റെയും അറിവിന്‍റെയും വിവിധ മേഖലകളിലെ പഠന ഗവേഷണങ്ങളെയും ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ പഠന നഗരം പ്രവർത്തനത്തിന്റെ ഭാഗമായി ആവിഷ്കരിക്കും.  കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ കില, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ്, ഗവ.എൻജിനീയറിംഗ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.


തൃശൂര്‍ കോര്‍പ്പറേഷന് പുറമെ നിലമ്പൂര്‍ മുനിസിപ്പാലിറ്റി, വാറങ്കല്‍ കോര്‍പ്പറേഷന്‍ എന്നിവയെയാണ് ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള യുനെസ്കോ ലേണിംഗ് സിറ്റിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 237 അങ്കണവാടികളുടെയും 112 സ്കൂളുകളുടെയും 29 കോളേജുകളുടെയും 49 ആശുപത്രികളുടെയും 47 ലൈബ്രറികളുടെയും ആരോഗ്യ, അഗ്രികള്‍ച്ചര്‍, വെറ്ററിനറി തുടങ്ങിയ യൂണിവേഴ്സിറ്റികളുടെയും കെ.എഫ്.ആര്‍.എ., ജോണ്‍ മത്തായി സെന്‍റര്‍, സ്കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയ പഠന സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് പഠന നഗരം പദ്ധതി  വിപുലീകരിക്കുന്നത്.


പുഴയ്ക്കല്‍ ഹയാത്ത് റീജന്‍സിയില്‍ നടന്ന പരിപാടിയിൽ മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ആസൂത്രണ ബോർഡ് അംഗം പ്രൊഫ.ഡോ.ജിജു പി അലക്സ്, കില ഫാക്കൽറ്റി പ്രൊ.ഡോ.അജിത്ത് കാളിയത്ത്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യം,  വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration