അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാജ്യത്തിന്റെ ഭരണഘടനാ നിർമാണത്തിൽ പങ്കാളികളായ സ്ത്രീകളെ ഓർമിപ്പിച്ചുകൊണ്ട് ഒരു വീഡിയോ
അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാജ്യത്തിന്റെ ഭരണഘടനാ നിർമാണത്തിൽ പങ്കാളികളായ സ്ത്രീകളെ ഓർമിപ്പിച്ചുകൊണ്ട് ഒരു വീഡിയോ. തിരുവനന്തപുരം മാർ ഗ്രിഗോറിയസ് ലോ കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ഭരണഘടനാ നിർമാണ സഭയിൽ അംഗങ്ങൾ അയ, ഭരണഘടനാ നിർമാണത്തിൽ പങ്കാളികളായ പതിനഞ്ച് സ്ത്രീകളെ ഉൾക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
സ്ത്രീകളുടെ ഭരണഘടനാ നിർമാണത്തിലെ ഇടപെടലുകൾ ലോകത്തെ ഓർമിപ്പിച്ചുകൊണ്ട് അവരെ അനുസ്മരിക്കുകയാണ് ഈ വനിതാ ദിനത്തിൽ.