Tuesday, May 21, 2024
 
 
⦿ ഇ.പി. ജയരാജൻ വധശ്രമ കേസ്; കെ. സുധാകരൻ കുറ്റവിമുക്തൻ ⦿ നെതന്യാഹുവിന് ഐസിസിയുടെ അറസ്റ്റ് വാറണ്ട്; നടപടി ഗസ്സഇസ്രയേല്‍ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ⦿ ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു ⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു
News

നൈപുണ്യകോഴ്സുകൾക്ക് അപേക്ഷിക്കാം

27 August 2022 11:45 AM

കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്‌ഷന്‍ (ഐഐഐസി) നൈപുണ്യവികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജീരിയല്‍, സൂപ്പര്‍വൈസറി, ടെക്‌നീഷ്യന്‍ എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് കോഴ്സുകള്‍. സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിൻ്റെ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലൻസി(KASE)നു കീഴിലുള്ള ഐഐഐസിയിലെ 41 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള വിവിധ കോഴ്സുകളിലേക്കു സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം.


താമസിച്ചുപഠിക്കാൻ ഹോസ്റ്റൽ, ക്യാൻ്റീൻ സൗകര്യങ്ങളും ഉണ്ട്.


മാനേജീരിയല്‍: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്‌ഷന്‍ മാനേജ്‌മെന്റ് (ഒരുവർഷം, യോഗ്യത ബി.ടെക്/ ബി.ഇ. സിവില്‍/ബി.ആര്‍ക്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ് (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍/ബി.ആര്‍ക്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്‌ഷന്‍ (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ റോഡ് കണ്‍സ്ട്രക്‌ഷന്‍ മാനേജ്‌മെന്റ് (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ പ്രോജക്റ്റ് മാനേജ്‌മെന്റ് (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍/ബി.ആര്‍ക്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനീയറിങ് (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ. ഏത് ബ്രാഞ്ചും/ബിഎസ്‌സി ഫിസിക്‌സ് അല്ലെങ്കില്‍ കെമിസ്ട്രി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംഇപി സിസ്റ്റംസ് ആന്‍ഡ് മാനേജ്‌മെന്റ് (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ., എം.ഇ./ഇ.ഇ.ഇ/പി.ഇ.)


സൂപ്പര്‍വൈസറി: അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (6 മാസം, യോഗ്യത ഏതെങ്കിലും സയന്‍സ് ബിരുദം/ബി.ടെക് സിവില്‍/ബി.ഇ. സിവില്‍/ഡിപ്ലോമ സിവില്‍/ബി.എ. ജിയോഗ്രഫി), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഒരുവർഷം, യോഗ്യത പ്ലസ് റ്റു), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ് (6 മാസം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍/ബി.ആര്‍ക്)


ടെക്‌നീഷ്യന്‍: അസിസ്റ്റന്റ് പ്ലംബര്‍ ജനറല്‍ – ലെവല്‍ 3 (41 ദിവസം, യോഗ്യത അഞ്ചാം ക്ലാസ് പാസ്), ഡ്രോട്ട്‌സ്‌പേവ്‌സണ്‍ സിവില്‍ വര്‍ക്‌സ് – ലെവല്‍ 4 (77 ദിവസം, യോഗ്യത എസ്എസ്എല്‍സി), ഹൗസ്‌കീപ്പിങ് ട്രെയിനീ -ലെവല്‍ 3 (57 ദിവസം, യോഗ്യത പത്താം ക്ലാസ്/ഐറ്റിഐ), അസിസ്റ്റന്റ് ഇലക്ട്രീഷന്‍ – ലെവല്‍ 3 (65 ദിവസം, യോഗ്യത അഞ്ചാം ക്ലാസും പ്രസക്ത മേഖലയില്‍ 3 വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എട്ടാം ക്ലാസും പ്രസക്ത മേഖലയില്‍ ഒരുവർഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എട്ടാം ക്ലാസും 2 വര്‍ഷം ഐറ്റിഐയും), കണ്‍സ്ട്രക്‌ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നീഷ്യന്‍ – ലെവല്‍ 4 (67 ദിവസം, യോഗ്യത എട്ടാം ക്ലാസും ഐറ്റിഐ 2 വര്‍ഷവും ഇതേ തൊഴിലില്‍ 2 വര്‍ഷം പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ പത്താം ക്ലാസും ഇതേ തൊഴിലില്‍ 2 വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍എസ്‌ക്യുഎഫ് ലെവല്‍ 3 സര്‍ട്ടിഫിക്കറ്റും ഇതേ തൊഴിലില്‍ 2 വര്‍ഷം പ്രവൃത്തിപരിചയവും)


വിശദമായ വിജ്ഞാപനവും കൂടുതല്‍ വിവരങ്ങളും: www.iiic.ac.in. സംശയങ്ങൾക്ക്: 8078980000.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration