Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും

16 July 2022 09:20 PM

കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ വകുപ്പുകളുടെയും ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കാന്‍ ജില്ലയുടെ ചുമതല വഹിക്കുന്ന വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്ന് നിലവിലെ സ്ഥിഗതികള്‍ വിലയിരുത്തി. ഓൺലൈനിലാണ് മന്ത്രിയും ടി. സിദ്ദിഖ് എം.എൽ.എയും യോഗത്തില്‍ പങ്കെടുത്തത്. കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ്, എ.ഡി.എം ഷാജു എന്‍.ഐ., ഡെപ്യൂട്ടി കളക്ടർമാരായ വി. അബൂബക്കർ, കെ. അജീഷ്, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.


ദുരിതാശ്വാസ ക്യാമ്പുകളിലെ ആരോഗ്യ ജാഗ്രത, ശുദ്ധജല ലഭ്യത, കോളനികളിൽ നിന്ന് മാറ്റിത്താമസിപ്പിച്ചവർക്ക് പ്രത്യേക കരുതൽ, തകരായ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കൽ, റോഡ് കണക്റ്റിവിറ്റി തടസ്സങ്ങൾ നീക്കൽ, അപകടരമായ മരങ്ങൾ മുറിച്ചു മാറ്റൽ തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി നിർദ്ദേശിച്ചു.


കാലവര്‍ഷം- ജില്ലയുടെ നിലവിലെ സ്ഥിതി വിവരങ്ങള്‍


ജില്ലയില്‍ ഇന്നും നാളെയും (ശനി, ഞായര്‍) മഞ്ഞ അലര്‍ട്ടാണ്. ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ 1184 മി.മി. മഴയാണ് ലഭിച്ചത്. അവസാന 24 മണിക്കൂറില്‍ 58 മി.മി. മഴ ലഭിച്ചു. മാനന്തവാടി താലൂക്കിൽ 856 ഉം വൈത്തിരിയിൽ 990 ഉം ബത്തേരിയിൽ 486 ഉം മില്ലി മീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. തൊണ്ടർനാട്, പടിഞ്ഞാറത്തറ ഭാഗങ്ങളിലാണ് ജില്ലയിൽ ഏറ്റവും മഴ ലഭിച്ചത്.


കാരാപ്പുഴ ഡാമിലെ നിലവിലെ ജലനിരപ്പ് 758.6 മീറ്ററും ബാണാസുരയിലേത് 770.15 മീറ്ററുമാണ്. കാരാപ്പുഴയുടെ മൂന്ന് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. ബാണാസുരയുടെ അപ്പര്‍ റൂള്‍ ലെവല്‍ 773.5 ആയതിനാല്‍ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമില്ല.

കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമില്‍ 2282.23 അടി ജലനിരപ്പായിട്ടുണ്ട്. 2282.234 അടിയാണ്. ഡാം അധികൃതരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു.


ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങള്‍


നിലവില്‍ 16 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നത്. 218 കുടുംബങ്ങളിലെ 890 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. വൈത്തിരി താലൂക്കില്‍ 10 ക്യാമ്പുകളിലായി 130 കുടുംബങ്ങളെയും (514 പേര്‍), മാനന്തവാടി താലൂക്കില്‍ നാല് ക്യാമ്പുകളിലായി 74 കുടുംബങ്ങളെയും (322 പേര്‍) സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 14 കുടുംബങ്ങളെയും (54 പേര്‍) മാറ്റിത്താമസിപ്പിച്ചു. 118 കുടുംബങ്ങള്‍ ബന്ധുവീടുകളിലും മാറി താമസിക്കുന്നുണ്ട്


നാശനഷ്ടങ്ങളുടെ വിവരങ്ങള്‍

തകര്‍ന്നത് 112 വീടുകള്‍

190 ഹെക്ടര്‍ കൃഷി നാശം


കാലവര്‍ഷം തുടങ്ങിയ ശേഷം ജില്ലയില്‍ ഇതുവരെയായി അഞ്ച് വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 112 വീടുകള്‍ക്ക് ആകെ 1.26 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആകെ 190.03 ഹെക്ടര്‍ കൃഷി നാശം സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക്. 3167 പേര്‍ക്കായി 24,36,86000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കെ.എസ്.ഇ.ബിക്ക് 40.1 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 375 പോസ്റ്റുകൾ, 3 ട്രാൻസ്ഫോർമറുകൾ, 30 കിലോമീറ്റർ ലൈൻ എന്നിവക്ക് നാശം സംഭവിച്ചു.


സ്വീകരിച്ച നടപടികള്‍


ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മഴക്കാല കണ്‍ട്രോള്‍ റുമുകള്‍ പ്രവര്‍ത്തനക്ഷമമാണ്. ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി താലൂക്ക്തലത്തില്‍ ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ പൊലീസും കൃഷി വകുപ്പും എല്ലാ പഞ്ചായത്തുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.


ജില്ലയില്‍ ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങളും, അവശ്യഘട്ടങ്ങളില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്യാമ്പുകളായി ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. വെള്ളപൊക്ക-ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു വരുന്നു.


അപകടഭീഷണിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍/ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ഉത്തരവ് നല്‍കി. 31.08.2022 വരെയുള്ള കാലയളവില്‍ ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറി പ്രവര്‍ത്തിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടകളുടെ യോഗം വിളിച്ച് ചേര്‍ത്ത് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ.എ.ജി) രൂപീകരിച്ചിട്ടുണ്ട്. ഐ.എ.ജി അംഗങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി സംഘടിപ്പു.

ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ദുരന്ത പ്രതികണ ടീമുകള്‍ പുന:സംഘടിപ്പിചിട്ടുണ്ട്. ദുരന്ത സാഹചര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണതലത്തില്‍ ദുരന്ത പ്രതികരണ സേന രൂപീകരിച്ചിട്ടുണ്ട്.


പുഴകളില്‍ നിന്നും എക്കലുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി 93% പൂര്‍ത്തീകരിച്ചു. ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് തുടര്‍ച്ചയായി അവലോകനയോഗങ്ങള്‍ വിളിച്ച്‌ചേര്‍ത്ത് ജില്ലാദുരന്ത നിവാരണ അതോറിറ്റി യഥാസമയങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്.) യുടെ 19 അംഗങ്ങള്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.


ജില്ലയിൽ ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുള്ളതായി ജില്ലാ സപ്ലൈ ഓഫീസർ യോഗത്തിൽ അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration