
'സ്ത്രീത്വത്തെ അപമാനിച്ചു'; കെ എം ഷാജഹാനെതിരെ കേസ്
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കെ എം ഷാജഹാനെതിരെ കേസെടുത്തു. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരുമിച്ച് നിൽക്കുന്ന ചിത്രം വെച്ചായിരുന്നു കെ എം ഷാജഹാൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. അശ്ലീലച്ചുവയുള്ള അടിക്കുറുപ്പോടെ പോസ്റ്റ് പങ്കുവച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.