
RCBവിക്ടറി പരേഡിനിടെ 10 മരണം, 50 പേർക്ക് പരുക്ക്
ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീം ബെംഗളൂരുവിലെത്തി. ആർസിബിയുടെ വിക്ടറി പരേഡിനിടെ തിക്കും തീരക്കും. 10പേർ മരിച്ചു, 50 പേർക്ക് പരുക്ക്. 6 പേരുടെ നില ഗുരുതരം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കവേ ആണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരിൽ 6 വയസുള്ള പെൺകുട്ടിയും.
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വിമാനത്താവളത്തിൽ കോലി അടക്കമുള്ള ടീമിനെ സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിൽ പതാകയുമേന്തിയാണ് ടീമിനെ സ്വീകരിക്കാനായി ഡി കെ ശിവകുമാർ എത്തിയത്.