
ചാലക്കുടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും അധ്യാപിക പുഴയിലേക്ക് ചാടി
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ സിന്തോള് പുഴയിലേക്ക് ചാടിയത്. നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട ഇവര്‍ അവിടെ ഇറങ്ങിയില്ല. തുടര്‍ന്ന് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോള്‍ ഇവര്‍ എടുത്ത് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റെയില്‍വേ പാലത്തിന് മുകളില്‍നിന്നിരുന്ന യുവാക്കളാണ് സംഭവം കണ്ടത്. ഇവര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തി വരികയാണ്. മൂന്ന് ദിവസം മുമ്പാണ് സിന്തോള് ചെറുതുരുത്തിയിലെ സ്കൂളില്‍ ചേര്‍ന്നതെന്നാണ് വിവരം.