വാഴാനി ഡാം ഷട്ടറുകൾ ശനിയാഴ്ച തുറക്കും
വാഴാനി ഡാമിന്റെ ഷട്ടറുകൾ ശനിയാഴ്ച തുറക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്കൊഴുക്കുമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. വടക്കാഞ്ചേരി പുഴയിലും ബന്ധപ്പെട്ട കനാലുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തെക്കുംകര, ഏരുമപ്പെട്ടി, കടങ്ങോട്, ചൂണ്ടൽ, കണ്ടാണശേരി, തോളൂർ, മുല്ലശേരി, എളവള്ളി, വേലൂർ പഞ്ചായത്ത് പരിധിയിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം.

