മൂഴിയാർ ഡാമിന്‍റെ ഷട്ടർ ഉയർത്തി; കക്കാട്ടാറിന്‍റെ കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം
മൂഴിയാർ ഡാമിന്‍റെ ഒരു ഷട്ടർ ഉയർത്തി. ഷട്ടർ 5 സെൻ്റിമീറ്റർ തുറന്നു വച്ചിരിക്കുന്നതിനാൽ കക്കാട്ടാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. ഒരു സാഹചര്യത്തിലും നദിയിൽ ഇറങ്ങരുത് എന്നും കർശന നിർദേശമുണ്ട്.
ഇന്ന് (27.5.25) വൈകിട്ട് 7 വരെയുള്ള കണക്ക് അനുസരിച്ച് 189.40 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററുമാണ്. തുറന്നു വിടുന്ന ജലം മൂലം ആങ്ങാമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം. കക്കാട്ടാറിന്‍റെയും പ്രത്യേകിച്ച് മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

