
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെ സംരക്ഷിച്ച് മാതാവ് ഷെമി
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ മൊഴി നൽകാതെ മാതാവ് ഷെമി. കട്ടിലിൽ നിന്നു വീണ് തലയ്ക്കു പരുക്കേറ്റെന്ന മൊഴി ആവർത്തിച്ച് ഷെമി. പല ചോദ്യങ്ങളിൽ നിന്നും ഷെമി ഒഴിഞ്ഞുമാറി. ഷെമിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
വെഞ്ഞാറമൂട് എസ്എച്ച്ഒ ആർ.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘത്തിനാണ് മൊഴി നൽകിയത്. കട്ടിലിൽ നിന്നു വീണാൽ ഇത്രയും വലിയ പരുക്കേൽക്കില്ലല്ലോ എന്ന് അന്വേഷണസംഘം ചോദിച്ചു. ആദ്യം വീണ ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണ് പരുക്കേറ്റെന്നായിരുന്നു മറുപടി. ഷെമി ചോദ്യങ്ങളോട് പൂർണമായും സഹകരിക്കാൻ തയാറായിട്ടില്ല. ആരോഗ്യസ്ഥിതി മോശമെന്ന് അന്വേഷണസംഘത്തെ അറിയിച്ചു.