Tuesday, July 15, 2025
 
 
⦿ കാട്ടാക്കടയിൽ അതിവേ​ഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം ⦿ ലോഡ്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു ⦿ ശ്രീധരൻ പിള്ളയെ മാറ്റി; പശുപതി അശോക് ഗജപതി പുതിയ ഗോവ ​ഗവർണർ ⦿ വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ് ⦿ പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ⦿ താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി ⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി
news entertainment

“എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി” വീണ്ടും വരുന്നു !

10 March 2025 09:39 PM

പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ കുമാരനും മഹാലക്ഷ്മിയും വീണ്ടും വരുന്നു!
രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രെൻഡ് സെറ്ററായി പ്രേക്ഷകരെ ഒന്നടങ്കം വശീകരിച്ച മെഗാ ഹിറ്റ് സിനിമയാണ് ജയം രവിയെ നായകനാക്കി മോഹൻ രാജ ( ജയം രാജ ) സംവിധാനം ചെയ്ത ” എം .കുമരൻ സൺ ഓഫ് മഹാലക്ഷ്മി “. പല അഭിനേതാക്കൾക്കും വഴിത്തിരിവായ ഒരു സിനിമ കൂടിയായിരുന്നു ഇത് . അസിൻ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം .നദിയാ മൊയ്തു അമ്മയായി, ശക്തമായ മഹാലക്ഷ്മി എന്ന കഥാപാത്രവുമായി ഒരിടവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഈ സിനിമക്കുണ്ട് . ഫിലിം എഡിറ്റർ മോഹൻ നിർമ്മിച്ച, “എം .കുമരൻ സൺ ഓഫ് മഹാലക്ഷ്മി ” മാർച്ച് 14 – ന് പുനപ്രദർശനത്തിന് തയ്യാറെടുക്കുക്കയാണ് .

ശ്രീകാന്ത് ദേവ സംഗീതം നൽകി ചിട്ടപ്പെടുത്തിയ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു എന്നതും , ഇന്നും അവ ശ്രോതാക്കളുടെ പ്രിയപ്പെട്ട ആൽബമാണെന്നതും ശ്രദ്ധേയമാണ് . രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പ്രദർശനത്തിന് എത്തുമ്പോൾ പ്രേക്ഷകർ ചിത്രത്തിനെ അതേ ആവേശത്തോടെ സ്വീകരിക്കാൻ കാത്തിരിക്കയാണ് . അതിൻ്റെ ദൃഷ്ടാന്തമാണ് റീ റീലീസ് തിയ്യതി പ്രഖ്യാപിച്ചപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ച സ്വീകരണം.

ആലപ്പുഴ, പൊള്ളാച്ചി ചെന്നൈ , ഹൈദരാബാദ് , മലേഷ്യാ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ പ്രകാശ് രാജ് ,ഐശ്വര്യ , വിവേക് ,’വെണ്ണിറ ആടൈ ‘ മൂർത്തി ,ടി .പി .മാധവൻ ,ജ്യോതി ലക്ഷ്മി എന്നിവരാണ് . മാർച്ച് 14 -ന് വീണ്ടും പ്രദര്ശനത്തിനെത്തുന്ന ” എം .കുമരൻ സൺ ഓഫ് മഹാലക്ഷ്മി ” ഡ്രീം ബിഗ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യും . – പി ആർ ഒ സി. കെ. അജയ് കുമാർ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration