
ബിഗ് ബോസ് താരം കിടിലം ഫിറോസിൻ്റെ ആദരം ഏറ്റുവാങ്ങി ട്രിവാൻഡ്രം ഓൺ മൈൻഡ് കൂട്ടായ്മ
തിരുവനന്തപുരം : തിരുവനന്തപുരത്തിൻ്റെ ഉന്നതിക്കും തിരുവനന്തപുരത്തിൻ്റെ സമകാലികവിവരങ്ങൾ തിരുവനന്തപുരം നിവാസികൾക്ക് നൽകുന്ന ട്രിവാൻഡ്രം ഓൺ മൈൻഡ് ഇൻസ്റ്റാഗ്രാം കൂട്ടായ്മയെ ആദരിച്ച് കിടിലം ഫിറോസ്. ശനിയാഴ്ച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഭിന്നശേഷി കുട്ടികൾക്കും അർബുദബാധിതർക്കും അവരുടെ മാനസിക കായിക കഴിവുകൾ നമ്മുക് മുൻപിൽ പ്രദർശിപ്പിക്കുവാൻ നടത്തുന്ന ബിഗ് ഫ്രെണ്ട്സ് ബിഗ് കാർണിവൽ എന്ന സാംസ്കാരിക പരിപാടിയിലാണ് ട്രിവാൻഡ്രം ഓൺ മൈൻഡിനെ ആദരിച്ചത്. ബിഗ് ബോസ് സീൻ 3 താരവും ബിഗ് എഫ് എം കിടിലം ഫിറോസും ആർ ജെ സുമിയും ചേർന്നാണ് മൊമെന്റോ നൽകി ട്രിവാൻഡ്രം ഓൺ മൈൻഡ് ഇൻസ്റ്റാഗ്രാം കൂട്ടായ്മയെ ആദരിച്ചത്.
"ഈ കാണുന്ന നന്മ നിറഞ്ഞ ഈ നിമിഷം നിങ്ങളിൽ എല്ലാവരിലേക്കും സോഷ്യൽ മീഡിയ വഴി എത്തിക്കുന്നത് ഇവരാണ്, കൂടാതെ തിരുവനന്തപുരത്തിൻ്റെ സ്പന്ദനം തൊട്ടറിഞ്ഞു ട്രെൻഡിങ് ടോപ്പിക്കിൽ മാത്രം തിരിയാതെ ഇവിടുത്തെ പരിപാടികൾ അപ്പോഴപ്പോഴായി എല്ലാവരുടെയും മുൻപിൽ
എത്തിക്കുന്നതിനാണ് ഈ ആദരം" : കിടിലം ഫിറോസ് പറഞ്ഞു.
തിരുവനന്തപുരത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ തിരുവനന്തപുരം നിവാസികൾക്ക് അപ്പോൾ തന്നെ അറിയിക്കുവാൻ ഏപ്രിൽ 2022 തുടങ്ങിയ ഈ കൂട്ടായ്മ ഇപ്പോൾ 25000 ഓളം മെമ്പേഴ്‌സുമായി അവരുടെ രണ്ടാം വർഷത്തിൽ കടക്കുകയാണ്. ഈ കൂട്ടായ്മയുടെ ഇൻസ്റ്റാഗ്രാം ഫേസ്ബുക് പേജുകൾ ഫോള്ളോ ചെയ്യുന്നവർക്ക് ഒരുപാട് സമ്മാനോപഹാരങ്ങൾ ഗിവ്എവേയ്യിലൂടെ ലഭിക്കുന്നു എന്നുള്ളതാണ് ഒരു പ്രത്യേകത. മാത്രവുമല്ല തിരുവനന്തപുരത്ത് പുതുതായി തുടങ്ങുന്ന പല വ്യവസായങ്ങളുടെയും പ്രചാരണങ്ങളും ട്രിവാൻഡ്രം ഓൺ മൈൻഡ് കൂട്ടായ്മയിലൂടെ അറിയുവാൻ സാധിക്കുന്നു.