
സുവര്‍ണക്ഷേത്രത്തില്‍ ഇരുമ്പ് പൈപ്പ് കൊണ്ട് യുവാവിന്റെ ആക്രമണം; അഞ്ച് പേര്‍ക്ക് പരുക്ക്
പഞ്ചാബില്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്ര സമുച്ഛയത്തില്‍ വെച്ച് ഇരുമ്പ് വടി കൊണ്ട് ആക്രമണം. അഞ്ച് പേര്‍ക്ക് പരുക്കേറ്റതായി പൊലീസ് പറഞ്ഞു. ആളെ അറസ്റ്റ് ചെയ്യുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
ഗുരു റാം ദാസ് ലങ്കാര്‍ അഥവാ സമൂഹ അടുക്കളയ്ക്ക് സമീപമായിരുന്നു ആക്രമണം. ഇതോടെ അവിടെ സന്നിഹിതരായിരുന്ന വിശ്വാസികളും നാട്ടുകാരും പരിഭ്രാന്തരായി. പരുക്കേറ്റവരില്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ് ജി പി സി)യിലെ രണ്ട് സേവകരും ഉള്‍പ്പെടുന്നു. പരുക്കേറ്റവരില്‍ ഒരാളെ അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ പ്രവേശിപ്പിച്ചു.