
നമ്പർ പ്ലേറ്റില്ലാത്ത സ്വിഫ്റ്റ് കാർ, രാത്രി പൊലീസ് വളഞ്ഞപ്പോൾ കിട്ടിയത് എംഡിഎംഎ
പൊലീസ് കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട എം ഡി എം എ കേസിലെ പ്രതി ഒടുവിൽ പിടിയില്‍. കോതപറമ്പ് വൈപ്പിപ്പാടത്ത് ഫാരിഷാണ് പിടിയിലായത്. ഫെബ്രുവരി 18ന് അര്‍ധരാത്രിയിലാണ് ഫാരിസ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത മാരുതി സ്വിഫ്റ്റ് കാറില്‍ സംശയായ്പദമായ സാഹചര്യത്തില്‍ രണ്ടുപേര്‍ പുന്നക്കുരു ഭാഗത്ത് കറങ്ങി നടക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നഗരത്തിൽ പരിശോധന ശക്തമാക്കി.