നടി ഹണിറോസിന്റെ പരാതിയിൽ നടപടി; ബോബി ചെമ്മണൂർ കസ്റ്റഡിയിൽ
കൽപ്പറ്റ: നടി ഹണിറോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ഒളിവിൽ പോകാനും മുൻകൂർ ജാമ്യഹർജി നൽകാനും നീക്കം നടത്തുമെന്ന് മനസിലാക്കിയാണ് പൊലീസിൻ്റെ അതിവേഗ നടപടി. നടി പരാതി നൽകിയതിന് പിന്നാലെ വയനാട്ടിലെ റിസോർട്ടിലേക്ക് ബോബി മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിനെ വിവരമറിയിച്ചു. കസ്റ്റഡിയിലെടുത്ത ബോബിയെ ഉടൻ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് വയനാട് എസ്പി അറിയിച്ചു.