Saturday, February 15, 2025
 
 
⦿ കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് വിലക്ക് ⦿ കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നു; വായ്പ അനുവദിച്ച നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളി’ – വി.ഡി. സതീശൻ ⦿ അദാനിയെക്കുറിച്ചുളള ചോദ്യത്തിന് യുഎസിലും പ്രധാനമന്ത്രി മോദിക്ക് മൗനം ⦿ ലക്കി സെന്‍ററിന്‍റെ മറവിൽ വ്യാജ ലോട്ടറി ടിക്കറ്റുകളുടെ നിര്‍മാണവും വിൽപ്പനയും; പ്രതി പോലീസ് പിടിയിൽ ⦿ തൃശൂരിൽ ജീവനക്കാരിയെ ബന്ദിയാക്കി ബാങ്ക് കൊള്ള; പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നെന്ന് വിവരം ⦿ കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായതില്‍ അഞ്ച് പേര്‍ക്കെതിരെ കേസ് ⦿ വയനാടിന് 529.50 കോടി പലിശരഹിത വായ്പ; മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കണമെന്ന് കേന്ദ്രം ⦿ തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ ⦿ ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍ ⦿ മൈക്രോ ഫിനാൻസ് സംഘം ഭീഷണിയുമായി വീട്ടിൽ; യുവതി ജീവനൊടുക്കി ⦿ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ⦿ കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവത്തിൽ മരണം മൂന്ന്: 7 പേർ ​ഗുരുതരാവസ്ഥയിൽ ⦿ ചേർത്തലയിലെ വീട്ടമ്മയുടെ മരണം; തലയ്ക്ക് പിന്നിൽ ക്ഷതം, തലയോട്ടിയിൽ പൊട്ടലുകൾ ⦿ നഴ്സിംഗ് കോളേജിൽ നടന്നത് അതിക്രൂരമായ റാഗിങ്ങ് ⦿ തെലങ്കാനയില്‍ വീണ്ടും ജാതി സര്‍വേ ⦿ ഇന്ത്യൻ പോസ്റ്റിന് നേരെ പ്രകോപനമില്ലാതെ വെടിയുതിർത്ത് പാകിസ്താൻ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം ⦿ ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചു; കാന്‍സര്‍ ബാധിതര്‍ക്കും കുട്ടികള്‍ക്കും ഇളവ് നല്‍കണമെന്ന് ഉത്തരവ് ⦿ ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ; അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം ⦿ പൊലീസുകാരൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബാലരാമപുരത്തെ കുഞ്ഞിന്റെ അമ്മയുടെ മൊഴി; കേസെടുത്ത് പൊലീസ് ⦿ 18 വയസിൽ താഴെയുള്ളവർക്ക് അംഗത്വം നൽകില്ലെന്ന് ടിവികെ ⦿ വന്യജീവി ആക്രമങ്ങളെ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതിയുമായി വനംവകുപ്പ്; റിയല്‍ ടൈം മോണിറ്ററിങ് ⦿ വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; മേപ്പാടി അട്ടമല സ്വദേശി കൊല്ലപ്പെട്ടു ⦿ എന്‍സിപി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച് പി സി ചാക്കോ ⦿ കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ റാഗിങ്: അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ ⦿ ബ്യൂട്ടിപാർലർ ഉടമയെ കുടുക്കി വ്യാജ ലഹരിക്കേസ് ഗൂഢാലോചന; നാരായണ ദാസിന് മുൻകൂർ ജാമ്യമില്ല ⦿ കോട്ടയത്ത് നഴ്‌സിംഗ് കോളേജിൽ ക്രൂര റാഗിംഗ് ⦿ ബസിനുള്ളിൽ ഡാൻസ് ഫ്ലോർ, എയർഹോൺ; രൂപമാറ്റം വരുത്തിയ ടൂറിസ്റ്റ് ബസ്സുകൾക്ക് കൂട്ട നടപടി, 2.46 ലക്ഷം പിഴ ചുമത്തി ⦿ ലുലു റീട്ടെയ്‍ലിന്റെ ലാഭത്തിൽ 12.4% വളർച്ച; ലാഭവിഹിതം പ്രഖ്യാപിച്ചു ⦿ കശ്മീരിൽ സ്ഫോടനം; രണ്ട് ജവാന്മാർക്ക് വീരമൃത്യു, ഒരു സൈനികന് പരിക്ക് ⦿ പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണന് ജാമ്യമില്ല ⦿ ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം ⦿ ഓൺലൈൻ ചൂതാട്ടത്തിന് തമിഴ്‌നാട്ടിൽ കടിഞ്ഞാൺ; കർശന നിയന്ത്രണങ്ങൾ ⦿ വയനാട് നൂൽപ്പുഴയിൽ കാട്ടാന യുവാവിനെ പിടികൂടി എറിഞ്ഞു; യുവാവിന് ദാരുണാന്ത്യം ⦿ തെരുവുനായ ആക്രമിച്ചത് വീട്ടിൽ പറഞ്ഞില്ല; പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു ⦿ കടലിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
news

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ഒൻപത് ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികൾക്ക് ജീവപര്യന്തം

07 January 2025 12:25 PM

കണ്ണപുരം ചുണ്ടയിലെ സിപിഐ എം ബ്രാഞ്ച് കമ്മിറ്റി അംഗം റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ മാസം 4ന് റിജിത്ത് വധക്കേസിൽ ഒമ്പത്‌ ആർഎസ്‌എസ്‌–ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

പത്ത്‌ പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാംപ്രതി അജേഷ്‌ വാഹനാപകടത്തിൽ മരിച്ചു. കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ(57), കൊത്തില താഴെവീട്ടിൽ ജയേഷ്‌(41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്‌(44), പുതിയപുരയിൽ അജീന്ദ്രൻ(51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ(52), പുതിയപുരയിൽ രാജേഷ്‌(46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത്‌(47), സഹോദരൻ ശ്രീജിത്ത്‌(43), തെക്കേവീട്ടിൽ ഭാസ്‌കരൻ(67) എന്നിവർക്കാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം(302), വധശ്രമം(307), അന്യായമായി സംഘംചേരൽ(143), സംഘം ചേർന്ന്‌ ലഹളയുണ്ടാക്കൽ(147), തടഞ്ഞുവയ്‌ക്കൽ(341), ആയുധം ഉപയോഗിച്ച്‌ പരിക്കേൽപ്പിക്കൽ(324) വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി.

സുഹൃത്തുക്കൾക്കൊപ്പം രാത്രി വീട്ടിലേക്ക്‌ നടന്നുപോയ റിജിത്തിനെ ആർഎസ്‌എസ്‌– ബിജെപി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2005 ഒക്‌ടോബർ മൂന്നിന്‌ രാത്രി 7.45ന്‌ തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്തായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ കെ വി നികേഷ്‌, ആർ എസ്‌ വികാസ്‌, കെ എൻ വിമൽ എന്നിവർക്കും പരിക്കേറ്റിരുന്നു. വെട്ടേറ്റ റിജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാക്കത്തി, കഠാര, വടിവാൾ, വലിയ കഠാര, സ്റ്റീൽപൈപ്പ്‌, ഉറയോടുകൂടിയ വടിവാൾ എന്നിവയാണ്‌ കൊലയ്‌ക്ക്‌ ഉപയോഗിച്ചത്‌.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration