Thursday, March 19, 2026
 
 
⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു ⦿ ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി വീണ്ടും കുരുക്കിലേക്ക് ⦿ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം ⦿ ആന്റണി രാജുവിന് തിരിച്ചടി; മത്സരിക്കാനാവില്ല ⦿ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് ⦿ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; രോഗികളെ മാറ്റി ⦿ അഖിൽ മാരാർ തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥി ⦿ പാലാ പിടിക്കാൻ ജോസ് കെ മാണി; ഇടുക്കിയിൽ വീണ്ടും റോഷി ⦿ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചുകയറ്റിയ യുവാക്കൾ കസ്റ്റഡിയിൽ ⦿ വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ ⦿ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നല്‍കാന്‍ കേന്ദ്ര സർക്കാർ ⦿ വാമനപുരത്തെ ഒരു വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നത് അമ്മ ⦿ വീട്ടുകാരെ ഭയന്ന് കേരളത്തിൽ, മൊണാലിസയ്ക്ക് മാംഗല്യം ⦿ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ⦿ സൗദയില്‍ മിസൈല്‍ അവശിഷ്ടം വീണ് മരിച്ചത് ഇന്ത്യക്കാരനല്ല; വ്യക്തമാക്കി ഇന്ത്യന്‍ എംബസി ⦿ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് കളറടിക്കാം ⦿ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ ⦿ സിൽവർ ലൈൻ സാധ്യത സജീവമാക്കി കേന്ദ്രം; ഡിപിആർ പുതുക്കാൻ നിർദേശം ⦿ ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ ⦿ ‘ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി ⦿ സഞ്ജു നയിച്ചു; ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ⦿ പശ്ചിമേഷ്യൻ സംഘർഷം; കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി ⦿ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു ⦿ പി കെ ശശിയെ സിപിഐഎം പുറത്താക്കി ⦿ യുഎസ് ടോർപ്പിഡോ ആക്രമണം; യുദ്ധക്കപ്പൽ തകർന്ന് 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടു ⦿ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി ⦿ ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാർ ജയിൽ മോചിതനായി ⦿ 'പെരുംകളളന്‍' തീവെട്ടിബാബു പിടിയിൽ ⦿ നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി ⦿ മധ്യപൂർവ്വേഷ്യൻ സംഘർഷം; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം ⦿ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ അനിൽ അംബാനിക്ക് തിരിച്ചടി, 3700 കോടിയുടെ മുംബൈ വസതി ഇഡി കണ്ടുകെട്ടി ⦿ മന്ത്രി വീണാ ജോര്‍ജിനെതിരായ അക്രമം; കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ⦿ ഇരിട്ടിയിൽ പുലിയുടെ ആക്രമണം; ഫോറസ്റ്റ് ഗാർഡിന് പരുക്കേറ്റു ⦿ KSU പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു
news

ആന എഴുന്നള്ളിപ്പ്; സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ നിർത്തരുത്'

14 November 2024 10:54 PM

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്.

തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ജസ്റ്റിസ്‌ എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്‌ എ ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

സർക്കാർ തലത്തിൽ ഉള്ള ഡോക്ടർമാർ ആയിരിക്കണം ആനകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലകള്‍ തോറും കമ്മിറ്റികള്‍ ഉണ്ടാക്കണം. ഇതിൽ ആനിമൽ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അംഗത്തെയും ഉള്‍പ്പെടുത്തണം. എഴുന്നള്ളത്തിൽ ആനകള്‍ തമ്മിലുള്ള അകലം മൂന്നു മീറ്റര്‍ ആയിരിക്കണം. ഈ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കേസിൽ നാല് ദേവസ്വങ്ങളെയും കോടതി സ്വമേധയാ കക്ഷി ചേർത്തു.

എഴുന്നള്ളിപ്പിനിടെ എലിഫന്‍റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കുന്നതിനും ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ദേവസ്വങ്ങള്‍ക്കാണ് നിര്‍ദേശം നൽകിയത്. ആനകളെ പിടികൂടാൻ ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിക്കരുതെന്നും എന്നും കോടതി ഉത്തരവിട്ടു. ഗുരുവായൂർ, കൊച്ചിൻ, തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾക്ക് ആണ് നിർദേശം.


എഴുന്നള്ളിപ്പിൽ പാലിക്കേണ്ട മറ്റു പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍

-ആനയും തീവെട്ടിപോലുള്ള ഉപകരണങ്ങളും തമ്മിൽ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടായിരിക്കണം
-ജനങ്ങളും ആനയും തമ്മിൽ എട്ടു മീറ്റർ ദൂര പരിധി ഉറപ്പാക്കണം
- ആനകള്‍ നിൽക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സംവിധാനമുണ്ടാകണം
- മാർഗ്ഗ നിർദേശങ്ങൾ പാലിക്കാത്ത എഴുന്നള്ളത്തുകൾക്ക് ജില്ലാതല സമിതി അനുമതി നൽകരുത്
- തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുത്
- ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിയ്ക്കരുത്
- രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്
- രാത്രിയിൽ ആനയ്ക്ക് ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം
- ദിവസം 125 കി.മീ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്
- പിടികൂടിയ ആനകളെ ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട ജില്ലാ സമിതിയുടെ അനുമതി വാങ്ങണം
- എഴുന്നള്ളിപ്പിനായി ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണം
- ദിവസം ആറ് മണിക്കൂറിൽ കൂടുതൽ വാഹനത്തിൽ ആനയെ കൊണ്ടുപോകരുത്
-ആനയെ കൊണ്ടു പോകുന്ന വാഹനത്തിന്‍റെ വേഗത 25 കി.മീറ്ററിൽ താഴെയാകണം
-ആനയുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധം
- രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്
- വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂര പരിധി വേണം

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration