'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് ഗിരീഷ് എ ഡി
തിയറ്ററുകളിൽ വൻ വിജയമായ ചിത്രം പ്രേമലുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ വിജയാഘോഷത്തിലാണ് സംവിധായകൻ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പങ്കുവെക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന വിവരം നടൻ ഫഹദ് ഫാസിലും അറിയിച്ചു. ഭാവന സ്റ്റുഡിയോസിൻ്റെ ഏഴാമത്തെ നിർമാണസംരംഭമാണ് ചിത്രം. ഗിരീഷ് എ ഡിയും കിരൺ ജോഷിയും തന്നെയാകും തിരക്കഥ. 2025ൽ ചിത്രം റിലീസ് ചെയ്യും. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ചിത്രം എത്തും..