ശബരിമല : കൊല്ലം- സെക്കന്തരാബാദ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൊല്ലം –- സെക്കന്തരാബാദ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ. സെക്കന്തരാബാദ്–-കൊല്ലം സ്പെഷ്യൽ എക്സ്പ്രസ്( 07111) 27, ജനുവരി 3, 10, 17 തീയതികളിൽ (ബുധനാഴ്ചകളിൽ ) സർവീസ് നടത്തും. സെക്കന്തരാബാദിൽനിന്ന് വൈകിട്ട് 6.40 ന് പുറപ്പെടും.
കൊല്ലം–-സെക്കന്താരാബാദ് സ്പെഷ്യൽ എക്സ്പ്രസ്( 07112) 29, ജനുവരി 5, 12, 19 തീയതികളിൽ ( വെള്ളിയാഴ്ചകളിൽ) സർവീസ് നടത്തും. കൊല്ലത്തുനിന്ന് പുലർച്ചെ 2.30 ന് ആണ് ട്രെയിൻ പുറപ്പെടുക.