കനത്ത മഴ: ട്രെയിനുകൾ റദ്ദാക്കി
കനത്ത മഴയെത്തുടർന്ന് ചെന്നൈയിൽ നിന്നുള്ള കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. മഴ ശക്തമായതിനെത്തുടർന്ന് ചെന്നൈയിലെ ബേസിൻ പാലത്തിനും വ്യാസർപടിക്കും ഇടയിലുള്ള പാലത്തിൽ വെള്ളം ഉയർന്നതിനാലാണ് കൂടുതൽ ട്രെയിനുകൾ റദ്ദാക്കിയത്.
തിങ്കളാഴ്ച ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. തിങ്കളാഴ്ച രാത്രി കൊല്ലത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ എഗ്മോര്‍ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിനുകൾ
1. 22637 ഡോ. എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്
2. 12695 ഡോ. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്
3. 12685 ഡോ. എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ
ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്നവ
1. 20643 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ്
2. 12679 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്
3. 16203 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - തിരുപ്പതി എക്സ്പ്രസ്
4. 12027 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - കെഎസ്ആർ ബംഗളൂരു ശതാബ്ദി എക്സ്പ്രസ്
5. 12609 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - മൈസൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
6. 16053 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - തിരുപ്പതി
ചെന്നൈ ഭാഗത്തേക്കുള്ളവ
1. 12676 കോയമ്പത്തൂർ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ
2. 12244 കോയമ്പത്തൂർ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ ശതാബ്ദി എക്സ്പ്രസ്
3. 12008 മൈസൂരു - ഡോ. എംജിആർ ചെന്നൈ സെൻട്രൽ ശതാബ്ദി എക്സ്പ്രസ്
4. 22626 കെഎസ്ആർ ബംഗളൂരു - ഡോ. എംജിആർ ചെന്നൈ സെൻട്രൽ എസി ഡബിൾ ഡെക്കർ എക്സ്പ്രസ്
5. 16054 തിരുപ്പതി - ഡോ. എംജിആർ ചെന്നൈ സെൻട്രൽ
6 .16112 പുതുച്ചേരി - തിരുപ്പതി