Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

Good Touch & Bad Touch എന്ന ബൈനറി മാത്രമല്ല... Appropriate Touch എന്ന ഒരു സംഗതി കൂടിയുണ്ട്

30 October 2023 10:21 PM

സുരേഷ് ഗോപി വിഷയത്തിൽ ഇപ്പോൾ തന്നെ നിരവധി പോസ്റ്റുകളും അഭിപ്രായ പ്രകടനങ്ങളും നമ്മളെല്ലാവരും കണ്ടുകാണും.ഈ വിഷയത്തിൽ, സ്വന്തം ശരീരത്തെ കുറിച്ച് അഭിമാന ബോധമുള്ള ഏതൊരാൾക്കും നിരുപാധികം ആ മാധ്യമ പ്രവർത്തകയോട് ഐക്യപ്പെടാനേ സാധിക്കുകയുള്ളൂ.സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ, പൊതു സ്ഥലത്ത് വെച്ചുള്ള സെക്ഷ്വൽ ഹരാസ്മെന്റ് എന്നിവ ഉൾപ്പെടുന്ന സെക്ഷൻ 343 വകുപ്പ് പ്രകാരമുള്ള ചാർജസ് ഉള്ളതുകൊണ്ടാണ് മാധ്യമ പ്രവർത്തക എന്നുമാത്രം പറയുന്നത്.ഇവിടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും കേസ് ഫയൽ ചെയ്തത് എന്തിന്?, ആ സ്പർശനത്തിൽ ലൈംഗിക ഉദ്ദേശ്യമുണ്ടായിരുന്നെന്ന് തോന്നുന്നുണ്ടോ? എന്നൊക്കെ വളരെ നിഷ്കളങ്കമായി ചോദിക്കുന്ന ധാരാളമാളുകളെ കണ്ടു. സുരേഷ് ഗോപിയുടെ ആ പ്രവർത്തിയിൽ അദ്ദേഹത്തിന് ലൈംഗികമായ താല്പര്യമുണ്ടായിരുന്നെന്ന് കരുതാൻ ഞാനും ഇഷ്ട്ടപ്പെടുന്നില്ല.

പക്ഷേ, എന്തുതരം വൈകാരികതയോട് കൂടിയാണെങ്കിലും ചുമലിൽ കൈ വെച്ചപ്പോൾ അവരുടെ അനിഷ്ടം കൃത്യമായി പ്രകടിപ്പിച്ചിട്ടും വീണ്ടും അതാവർത്തിച്ചത് അധികാര ബോധത്തിന്റെ അഹന്തയിൽ നിന്നാണ്. അതൊരു സെക്ഷ്വൽ പർവേർഷനോട്‌ കൂടിയ ഒരു ബാഡ് ടച്ച് ആണെന്നോ പിതൃവാത്സല്യത്തോടെയുള്ള ഗുഡ് ടച്ച് ആണെന്നോ തീരുമാനിക്കും മുൻപ് ആത്യന്തികമായി അതൊരു അപ്പ്രോപ്രിയേറ്റ് ടച്ച് ആയിരുന്നില്ല എന്ന് തിരിച്ചറിയാൻ കഴിയണം.എന്താണ് ഒരു സാഹചര്യത്തിലെ അല്ലെങ്കിൽ ഒരു വ്യക്തിയോടുള്ള അപ്പ്രോപ്രിയേറ്റ് ടച്ച് /ബിഹേവിയർ എന്ന് ഏതൊരാൾക്കും ബോധ്യം ഉണ്ടാവണം. പ്രത്യേകിച്ച് പൊതുയിടങ്ങളിൽ ആളുകളോട് ഇടപഴകുമ്പോൾ. കഴിഞ്ഞ klf സമയത്ത് എന്റെ ഒരു പെൺസുഹൃത്തിന് ഉണ്ടായ അനുഭവം പങ്കുവെച്ചിരുന്നു. അവൾക്ക് ഇൻസ്റ്റഗ്രാമിൽ കുറച്ചു മെസ്സേജുകളിൽ കൂടി മാത്രം പരിചയമുള്ള ഒരാൾ വന്നു സംസാരിക്കുന്നു. സംസാരത്തിനൊടുവിൽ ആൾ ഒരു സെൽഫി എടുക്കാം എന്ന് പറയുന്നു. അതിൽ അസ്വാഭാവികതയൊന്നും തോന്നാതെ സെൽഫിക്ക് പോസ് ചെയ്തപ്പോൾ പെട്ടെന്ന് ആള് കൈ ഷോൾഡറിൽ വെക്കുന്നു. കൈ മാറ്റാൻ പറയാൻ ഉള്ളിൽ തോന്നിയെങ്കിലും ആ നിമിഷത്തെ ഷോക്കിൽ അതിനുള്ള ധൈര്യം അവൾക്ക് ഉണ്ടായില്ല.

ഒരാൾ ഷോൾഡറിൽ കൈ വെച്ചാൽ തനിക്ക് എന്തെങ്കിലും സംഭവിച്ചു പോകും എന്ന് കരുതുന്നവരല്ല ഈ ജനറേഷനിലെ ഞാൻ ഉൾപ്പെടെയുള്ള പെൺകുട്ടികൾ.പലപ്പോഴും അത്തരം സിറ്റുവേഷനിൽ അതൊരു സെക്ഷ്വൽ ഇന്റൻഷനോട്‌ കൂടിയുള്ള ബാഡ് ടച്ച് ആവണമെന്നില്ല. പക്ഷേ, അതൊരു ഇൻഅപ്പ്രോപ്രിറിയേറ്റ് ടച്ച്‌ /ബിഹേവിയർ ആണ്. നമ്മുടെ ശരീരത്തിൽ നമ്മൾ ഒരാൾക്ക് ആക്സസ് നൽകുന്നത് നമ്മൾക്കും അയാൾക്കും ഇടയിൽ സ്വാഭാവികമായി രൂപപ്പെടുന്ന ഇന്റിമെസിയിലൂടെയാണ്. കെട്ടിപ്പിടിക്കാനോ ചുമലിൽ കൈവെക്കാനോ മാത്രമുള്ള ഇന്റിമസിയില്ലാത്ത ഇടത്ത് അത്തരത്തിൽ ഒരാൾ പെരുമാറുമ്പോൾ ഷോക്ക് ആവുന്നവരും പാനിക് ആവുന്നവരുമൊക്കെ ധാരാളം പേരുണ്ട്. പൊതുയിടങ്ങളിൽ വെച്ചാവുമ്പോൾ ആ വേദിയുടെയോ സാഹചര്യങ്ങളുടെയോ പ്രാധാന്യമനുസരിച്ചു നമുക്ക് പലപ്പോഴും നമ്മുടെ അനിഷ്ടം പ്രകടിപ്പിക്കാൻ പോലും സാധിക്കാതെ സഹിക്കേണ്ടി വരാറുണ്ട്. അതുകൊണ്ട് ഒരാളോട് ഇടപഴകുമ്പോൾ ആ വ്യക്തിയോട് നമുക്കുള്ള അടുപ്പം തിരിച്ചറിഞ്ഞു അപ്രോപ്രിയേറ്റ് ബിഹേവിയർ/ടച്ചിൽ മാത്രം സ്നേഹ പ്രകടിപ്പിക്കുക.

അത്‌ ചിലപ്പോൾ ഒരു പുഞ്ചിരി മാത്രമാകാം, മറ്റു ചിലപ്പോൾ ഒരു ഷയ്ക്ക് ഹാൻഡിൽ അവസാനിക്കും.ഒരു സ്ത്രീയുടെ ശരീരത്തെ അവർക്ക് കംഫർട്ട് അല്ലാത്ത രീതിയിൽ അക്സസ്സ് ചെയ്യുന്നതിൽ അഭിമാനിക്കാൻ തക്കതായി ഒന്നുമില്ല. ഒരു വേദിയിൽ അന്നുമാത്രം കണ്ട് പരിചയമുള്ളവരെപ്പോലും പോയി കെട്ടിപിടിക്കുന്നതൊക്കെ എന്തുമാത്രം യാന്ത്രികമായ ഏർപ്പാടാണ്. ഓർഗാനിക്ക് ആയ ഒരു സൗഹൃദം സംഭവിക്കാൻ പോലും അവിടെ ഒരു പുഞ്ചിരിയോ ഷെയ്ക്ക് ഹാൻഡോ മതിയാവും.

അവസാനമായി, ഒരു വ്യക്തിക്ക് പിതൃ വാത്സല്യമോ സഹോദര വാത്സല്യമോ ആണ് തോന്നുന്നത് എന്നതിനേക്കാൾ പ്രധാനം അത്‌ സ്വീകരിക്കപ്പെടേണ്ട ആളുടെ കംഫേർട്ടും മാനസികാവസ്ഥയുമാണ്. അതുകൊണ്ട് പൊതുയിടങ്ങളിൽ ഓരോ വ്യക്തിയോടും പ്രകടിപ്പിക്കേണ്ട അപ്രോപ്രിയേറ്റ് ടച്ച്‌ തിരിച്ചറിയാൻ ശ്രമിക്കുക ചുമലിൽ കൈ വെക്കാനോ കെട്ടിപ്പിടിക്കാനോ അടുപ്പമുള്ള ഇടങ്ങളിൽ മാത്രം അതിന് മുതിരുക. അല്ലാത്ത സാഹചര്യങ്ങളിൽ രണ്ടു സഹജീവികൾ എന്ന വിശാല ബോധ്യത്തിൽ ഇടപഴകുക.

 

--- എഴുത്ത്: നിമ്ന വിജയ് 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration