ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യം അടുത്ത വര്‍ഷം
ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതോടെ, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധിക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആര്‍ഒ.
ഇതിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യം (unmanned mission) അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് അറിയിച്ചു.
”ഗഗൻയാനുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുകയാണ്. ഗഗൻയാൻ ക്രൂ മൊഡ്യൂളിന്റെ ആദ്യ ടെസ്റ്റ് വെഹിക്കിള്‍ ഫ്ലൈറ്റ് (TV-D1) ഞങ്ങള്‍ ഉടൻ ലോഞ്ച് ചെയ്യും. ആദ്യ പരീക്ഷണ വാഹന ദൗത്യം ഉടൻ വിക്ഷേിക്കാനാണ് പദ്ധതി. അടുത്ത വര്‍ഷം ആദ്യം ഞങ്ങള്‍ക്ക് ആദ്യത്തെ ആളില്ലാ ദൗത്യം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്”, ഐഎസ്ആര്‍ഒ ചെയര്മാൻ പറഞ്ഞു.
ആദ്യ പരീക്ഷണ വാഹന ദൗത്യം ഈ വര്‍ഷം ഒക്ടോബറില്‍
ഗഗന്‍യാന്റെ ആദ്യ പരീക്ഷണ വാഹന ദൗത്യം ഈ വര്‍ഷം ഒക്ടോബറില്‍ നടത്താനാണ് ഐഎസ്ആര്‍ഒ ആലോചിക്കുന്നത്. TV-D1, TV-D2, TV-D13, TV-D13 എന്നിങ്ങനെയുള്ള ഗഗന്യാന് പദ്ധതിയുടെ നാല് അബോര്‍ട്ട് ദൗത്യങ്ങളില്‍ (abort mission) ആദ്യത്തേതായിരിക്കും ഒക്ടോബറില്‍ നടത്തുക. ഇതിനു പിന്നാലെ, ഗഗന്‍യാന്റെ രണ്ട് ആളില്ലാ ദൗത്യങ്ങളായ (un-crewed mission) എല്‍വിഎം3-ജി 1, എല്‍വിഎം3-ജി 2 എന്നിവ വിക്ഷേപിക്കും.