ISL ല്‍ ഇന്ന് ബ്ലാസ്റ്റേഴ്സ് - ഗോവ എഫ് സി പോരാട്ടം
ഐ എസ് എല്ലില്‍ തുടര്‍ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.എഫ് സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി.
രാത്രി 7.30 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയം നേടിയിരുന്നു. 5 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സ്.
4 മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുള്ള എഫ് സി ഗോവ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.