Saturday, May 18, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

"അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ" കേരളക്കരയിൽ ചർച്ചയാകാൻ ഒരുങ്ങുന്നു!!

18 October 2022 12:46 PM

രാഹുൽ മാധവ്, അപ്പാനി ശരത്, കിടിലം ഫിറോസ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് "അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ ". നവാഗതനായ രാഹുൽ കൃഷ്ണ ആണ് സംവിധാനം.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തിരുവനന്തപുരം mall of travencore ൽ വച്ച് നടന്നു. ജോസ് ബപ്പയ ഈണം പകർന്ന 4 ഗാനങ്ങളും മനോഹരമാണ്. പിന്നണി ഗായകരായ ജാസ്സി ഗിഫ്റ്റ്, അരവിന്ദ് വേണുഗോപാൽ, അൻവർ സാദത്, അവനി എന്നിവർ പങ്കെടുത്തു. Kc അഭിലാഷ്, സന്തോഷ്‌ പേരാളി, അനിൽ പനച്ചൂരാൻ തുടങ്ങിയ അനുഗ്രഹീത രചയിതാക്കളുടെ വരികൾ ഗാനങ്ങളെ സമ്പുഷ്ടമാക്കുന്നു.ശ്രീ അനിൽ പനച്ചൂരാൻ അവസാനമായി വരികൾ എഴുതിയ മലയാള ചിത്രം എന്ന പ്രത്യേകത കൂടി അപ്പോസ്തലന്മാരുടെ പ്രവൃത്തികൾക്ക് ഉണ്ട്.

ഗാനരംഗങ്ങൾ പ്രദർശിപ്പിച്ചതിനു വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നു ലഭിച്ചത്. ബിഗ് ബോസ്സ് റിയാലിറ്റി ഷോയുടെ ഫൈനലിസ്റ്റ് ആയ കിടിലം ഫിറോസ് എന്ന ഫിറോസ് അസീസ്, കലാഭവൻ നന്ദന എന്നിവർ അഭിനയിച്ച പ്രണയരംഗങ്ങൾ പ്രേക്ഷകർ ആർപ്പുവിളികളോടെ ഏറ്റെടുത്തു. രാഹുൽ മാധവ്, ഡയാന ജോഡിയുടെ സാന്ദ്രമായ പ്രണയഗാനം അതിന്റെ ദൃശ്യ ഭംഗികൊണ്ട് ശ്രദ്ധേയമായി. Sajeem പൂവച്ചൽ ആണ് സിനിമയുടെ ഛായാഗ്രഹണം.അപ്പാനി ശരത് ഛടുല നൃത്ത ചുവടുകളുമായി എത്തുന്ന ജാസ്സിഗിഫ്റ്റ് പാടിയ ഗാനം ഹിറ്റ്‌ ലിസ്റ്റിൽ ഇടം പിടിച്ചേക്കും.

മനുഷ്യരുടെ പോസിറ്റീവ് ഫെയ്സും നെഗറ്റീവ് ഷെയ്ഡും തുറന്നു കാട്ടുന്ന ത്രില്ലർ ചിത്രത്തിൽ ഡയാന ഹമീദ്, നിയ ശങ്കരത്തിൽ, നന്ദന, ഗോപിക എന്നിവർ നായികമാരാകുന്നു. നോബി മാർക്കോസ്, നെൽസൻ ശൂരനാട് എന്നിവരുടെ കരിയറിൽ ഏറ്റവും മികച്ച വേഷപ്പകർച്ചയാണ് ചിത്രം കാത്തു വച്ചിരിക്കുന്നത്. സുധീർ കരമന, ജോമോൻ ജോഷി,കുട്ടി അഖിൽ ബിജുക്കുട്ടൻ, റിയാസ് നർമകല, സാബു തുടങ്ങി പ്രിയതാരങ്ങൾ അണിനിരക്കുന്നു.ഒൻപത് സംഘട്ടന രംഗങ്ങൾ സിനിമയുടെ പ്രതീക്ഷ കൂട്ടുന്നു. ചിത്രീകരണത്തിനിടയിൽ നോബി, കിടിലം ഫിറോസ് എന്നിവർക്ക് പരിക്കുപറ്റിയത് വാർത്തയായി മാറിയിരുന്നു. ഇരുവരും പങ്കെടുത്ത fight സീക്വൻസ്, അപകടകരമായ ഒന്നായി മാറുകയായിരുന്നു. കാറിന്റെ side glass ന്റെ കുപ്പിച്ചില്ലുകൾ തറഞ്ഞു കയറി ഫിറോസിന്റെ തലയിലും കൈകളിലും പരിക്ക് ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

സൈന ലിജു രാജ് അവതരിപ്പിക്കുന്ന, L3 എന്റർടെയിന്മെന്റ്സിന്റെ ബാനറിൽ ലിജു രാജ് നിർമിക്കുന്ന "അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ" അവസാനഘട്ട പ്രീ റിലീസ് ജോലികൾ പുരോഗമിക്കുന്നു. നവംബറോടെ ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷ

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration