ഐഎസ്ആര്‍ഒയുടെ രണ്ടാം വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്ബൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. സിംഗപ്പൂരിന്റെ ഭൗമ നിരീക്ഷക ഉപഗ്രഹമടക്കം മൂന്ന് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.
വൈകീട്ട് ആറ് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ വച്ചാണ് വിക്ഷേപണം നടക്കുക. പിഎസ്എല്‍വി സി53 ആണ് വിക്ഷേപണ വാഹനം.
ഐഎസ്ആര്‍ഒ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ സമ്ബൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യമാണ് ഇന്ന് നടക്കുന്നത്. സതീഷ് ധവാന് സ്പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷക ഉപഗ്രഹമായ ഡിഎസ്ഇഒ, അടക്കം മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്ത വിക്ഷേപണ വാഹനമായ PSLV കുതിച്ചുയരും. ഇതിനുള്ള കൗണ്ട് ഡൗണ്‍ ഇന്നലെ വൈകുന്നേരം തുടങ്ങി.