ഐ.സി.എസ്.ഇ പത്ത്, ഐ.എസ്.സി. പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ പത്ത്, ഐ.എസ്.സി. പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസില്‍ 99.76 ശതമാനവും പേര് വിജയിച്ചിട്ടുണ്ട്.
cisce.org, result.cisce.org എന്നീ വെബ്സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാം.
കൂടാതെ 09248082883 എന്ന നമ്ബറില്‍ എസ്.എം.എസ്. അയച്ചും ഫലം അറിയാവുന്നതാണ്.
ബോര്‍ഡ് തീരുമാനിച്ച ഇതര മൂല്യനിര്‍ണ്ണയ നയം അടിസ്ഥാനമാക്കിയാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഫലം ആണ് പ്രഖ്യാപിച്ചത്.
സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31 ന് പ്രഖ്യാപിക്കും.
വ്യക്തിഗത മാര്‍ക്ക് സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ ഓഗസ്റ്റ് ഒന്നിന് മുമ്ബ് സ്കൂളുകള്‍ വഴി ബന്ധപ്പെടണമെന്ന് ബോര്‍ഡ് വ്യക്തമാക്കി.