ആരാധാനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളില്‍ വരുന്ന ആരാധനാലയങ്ങള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച് പേര്‍ക്കായിരിക്കും പ്രവേശനം നല്‍കുക.