സ്വര്‍ണവില 33,000 ത്തില്‍ താഴെ : പതിനൊന്ന് മാസത്തിനിടെ ഏറ്റവും കുറഞ്ഞ വില
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4110 രൂപയായി. 200 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 32,880 രൂപയായി. പതിനൊന്ന് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില എത്തിനില്‍ക്കുന്നത്.
തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു. മാസത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയ 34,440 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.