The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുകന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുകന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

വയനാട് മേപ്പാടി തുരങ്കപ്പാത നിർമ്മാണ സ്ഥലത്ത് കനത്ത മണ്ണിടിച്ചിൽ: ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തി

വയനാട് മേപ്പാടി തുരങ്കപ്പാത നിർമ്മാണ സ്ഥലത്ത് കനത്ത മണ്ണിടിച്ചിൽ. നിർമ്മാണ ജോലികൾ പുരോഗമിക്കുന്നതിനിടെ വലിയ തോതിൽ മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. കള്ളാടി പാലത്തിന് സമീപമാണ് അപകടമുണ്ടായത്.…

Kerala07 Jul 2026, 1:36 PM 7,830
വയനാട് മേപ്പാടി തുരങ്കപ്പാത നിർമ്മാണ സ്ഥലത്ത് കനത്ത മണ്ണിടിച്ചിൽ: ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തി
വയനാട് മേപ്പാടി തുരങ്കപ്പാത നിർമ്മാണ സ്ഥലത്ത് കനത്ത മണ്ണിടിച്ചിൽ: ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തി

വയനാട് മേപ്പാടി തുരങ്കപ്പാത നിർമ്മാണ സ്ഥലത്ത് കനത്ത മണ്ണിടിച്ചിൽ. നിർമ്മാണ ജോലികൾ പുരോഗമിക്കുന്നതിനിടെ വലിയ തോതിൽ മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. കള്ളാടി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് മണ്ണുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുന്നത്. അപകട സ്ഥലത്തേക്ക് അടിയന്തരമായി എത്തിച്ചേരാൻ ദേശീയ ദുരന്തപ്രതികരണ സേനയോട് (NDRF) ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടത്തിൽപ്പെട്ട ആറ് തൊഴിലാളികളെ നിലവിൽ സുരക്ഷിതമായി രക്ഷപ്പെടുത്തി. കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് ഥാപൂർ, രജനീഷ്, തന്മയി ഘോഷ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഉടനടി മേപ്പാടിയിലെ വിംസ് (WIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നിർമ്മാണ സ്ഥലത്ത് മണ്ണിനടിയിൽ ഇനിയും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് ശക്തമായ സംശയം.

തുരങ്കപാത നിർമ്മാണത്തിനായി തൊഴിലാളികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് ബസ് അപകടസമയത്ത് മണ്ണിനടിയിലായിരുന്നു. ഇതിൽ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടാകാം എന്ന് ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും, ബസിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. നിലവിൽ മുപ്പതംഗ എൻഡിആർഎഫ് സംഘം വയനാട്ടിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ കോഴിക്കോട് നിന്ന് ഒരു യൂണിറ്റ് എൻഡിആർഎഫ് സംഘം കൂടി അടിയന്തരമായി വയനാട്ടിലേക്ക് തിരിക്കും.

വയനാട്ടിലെ അടിയന്തര സാഹചര്യം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ വിലയിരുത്തി. ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തുകയും രക്ഷാപ്രവർത്തനം നേരിട്ട് ഏകോപിപ്പിക്കാൻ മന്ത്രിക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തു. റവന്യൂ മന്ത്രി എ.പി. അനിൽകുമാറിനോടും കൃഷി മന്ത്രി ടി. സിദ്ദിഖിനോടും അടിയന്തരമായി വയനാട്ടിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരും നാട്ടുകാരും എൻഡിആർഎഫും ചേർന്നുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് നടക്കുന്നത്.

Share this story

Share

Related Stories