സുപ്രീംകോടതി ഭാഗികമായി അടച്ചു
ന്യൂഡൽഹി: കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി ഭാഗികമായി അടച്ചു. വീഡിയോ കോൺഫറൻസ് വഴി അത്യാവശ്യ കേസുകൾ പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ലോയേഴ്സ് ചേംബർ ഇന്ന് വൈകിട്ട് 5 മണിയ്ക്ക് അടച്ച് സീൽ ചെയ്യും. അഭിഭാഷകർ കോടതിയിലേയ്ക്ക് വരുന്നതിനും വിലക്കുണ്ട്.