അനന്ത്നാഗിൽ സൈനികന് വീരമൃത്യു
ശ്രീനഗര്‍: അനന്ത്നാഗില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു സൈനികന് വീരമൃത്യു. 2 ഭീകരരെ സൈന്യം വധിച്ചു. വാഗാമ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് പിന്നീട് മരണത്തിന് കീഴ്പ്പെടുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. രാഷ്ട്രീയ റൈഫിള്‍സ്, കാശ്മീര്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.